X

‘കാവല്‍ നായ കുരച്ചിട്ടും യജമാനന്‍ ഉണരുന്നില്ലെങ്കില്‍ മാത്രമേ കാവല്‍ നായ കടിക്കുകയുള്ളൂ’: ജസ്റ്റിസ് കുര്യന്‍ ജോസഫ്

അഞ്ച് വര്‍ഷം കൊണ്ട് ആയിരത്തിലധികം വിധിന്യായങ്ങള്‍ പുറപ്പെടുവിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇന്ന് വിരമിക്കുന്നു

സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇന്ന് വിരമിക്കും. അഞ്ച് വര്‍ഷം കൊണ്ട് ആയിരത്തിലധികം വിധിന്യായങ്ങള്‍ പുറപ്പെടുവിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ് സുപ്രീം കോടതിയില്‍ ഏറ്റവും കൂടുതല്‍ വിധിന്യായങ്ങളെഴുതിയ 10 ജഡ്ജിമാരിലൊരാളാണ്. 1034 വിധികളാണ് കുര്യന്‍ ജോസഫ് എഴുതിയിരിക്കുന്നത്. സംഭവബഹുലമായിരുന്നു ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ ഔദ്യോഗിക ജീവിതം. ഏറ്റവുമൊടുവില്‍ സുപ്രീം കോടതി ഭരണത്തിലെ അരുതായ്മകളില്‍ മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിഷേധിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ മുതിര്‍ന്ന ജഡ്ജിമാരുടെ കൂട്ടത്തിലും കുര്യന്‍ ജോസഫുണ്ടായിരുന്നു.

മനോരമ ഓണ്‍ലൈനില്‍ ജസ്റ്റീസ് കുര്യനുമായി നടത്തിയ അഭിമുഖത്തില്‍ ന്യായാധിപന്മാര്‍ ദീപക് മിശ്രയ്‌ക്കെതിരെ വാര്‍ത്ത സമ്മേളനം നടത്തി പരാതി പറഞ്ഞതിനെ കുറിച്ച് പ്രതികരിച്ചത്, ‘കാവല്‍ നായ കുരച്ചിട്ടും യജമാനന്‍ ഉണരുന്നില്ലെങ്കില്‍ മാത്രമേ കാവല്‍ നായ കടിക്കുകയുള്ളൂ’ എന്നാണ്.

‘നീതി നിര്‍വഹണ സംവിധാനത്തില്‍ വന്ന ഗുരുതരമായ ഒരു പ്രശ്‌നം സമൂഹത്തിന്റെ മുന്നില്‍ എത്തിക്കേണ്ടതുകൊണ്ടായിരുന്നു അത് സംഭവിച്ചത്. കാവല്‍ നായ കുരച്ചിട്ടും യജമാനന്‍ ഉണരുന്നില്ലെങ്കില്‍ മാത്രമേ കാവല്‍ നായ കടിക്കുകയുള്ളൂ. അളമുട്ടിയാല്‍ കടിക്കുന്ന ഒരു നടപടിയായിരുന്നു അത്.

പൂര്‍ണമായി കാര്യങ്ങള്‍ മനസ്സിലാകാത്തവര്‍ക്ക്, പശ്ചത്താലം മനസ്സിലാകാത്തവര്‍ക്ക് സാധാരണകാര്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്ത അസ്വാഭാവിക നടപടി. അകത്ത് നിന്ന് അതിനെതിരെ പൊരുതിയ ഞങ്ങള്‍ക്കേ പൂര്‍ണമായി മനസ്സിലാവൂ. ആ നടപടി നൂറ് ശതമാനവും ശരിയായിരുന്നുവെന്ന് തന്നെയാണ് ഉറച്ചുവിശ്വസിക്കുന്നു.’ ജസ്റ്റീസ് കുര്യന്‍ തങ്ങളുടെ നടപടിയെ വ്യക്തമാക്കി.

മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്‍ കേസില്‍ തന്റെ ഉത്തരവിനെ മറികടക്കാന്‍ പാതിരാത്രിയില്‍ കോടതി കൂടിയത് ലോകത്തിന് മുഴുവന്‍ ഞെട്ടലുണ്ടാക്കിയെന്നും തനിക്കും അത് വലിയ അസ്വസ്ഥതയുണ്ടാക്കിയെന്ന് ജസ്റ്റീസ് കുര്യന്‍ പറയുന്നു.

‘ആ നടപടി ലോകത്തിന് മുഴുവന്‍ അത് ഞെട്ടലുണ്ടാക്കിയ ഒന്നാണ്. ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സമയം ചെലവലിക്കേണ്ട കോടതി, ഒരു ജീവന്‍ അവസാനിപ്പിക്കാന്‍ അധിക സമയം ചെലവഴിച്ചു എന്നത് ജനത്തിന് അസ്വസ്ഥതയുണ്ടാക്കി. എനിക്കും അത് വലിയ അസ്വസ്ഥതയുണ്ടാക്കി. ജീവന്‍ അവസാനിപ്പിക്കാന്‍ എഴുതിയ വിധിക്കെതിരെ ആ വ്യക്തിക്ക് ഭരണഘടനയുടെ 137-ാം വകുപ്പ് പ്രകാരം ഒരു റിവ്യു ഹര്‍ജിക്ക് ഭരണഘടനാപരമായ അവകാശമുണ്ടായിരുന്നു. പക്ഷെ ആ അവകാശം നിഷേധിച്ചു. അതില്‍ എനിക്ക് വേദനയുണ്ട്.’

ജീവന്‍ നിലനിര്‍ത്താനും ജീവന്റെ അന്തസ് നിലനിര്‍ത്താനും നിലകൊള്ളുന്ന ലോകത്തിലെ പ്രധാനപ്പെട്ട കോടതികളിലൊന്നാണ് ഇന്ത്യന്‍ സുപ്രിം കോടതി. ഭരണഘടനയിലെ 21ാം വകുപ്പിന്റെ അന്തസ് ഇത്രയും ഉയര്‍ത്തിപ്പിടിച്ച ഒരു കോടതിയും ലോകത്തുണ്ടാവില്ല. ആ കോടതിയാണ് ഒരു ജീവന്‍ അവസാനിപ്പിക്കാനായി അധികസമയമെടുത്ത് അവസാനിപ്പിക്കാന്‍ നടപടിയെടുത്തത്. ആ അസ്വസ്ഥത മറ്റ് ജഡ്ജിമാരോട് പോലും പങ്കുവച്ചിട്ടില്ല. ജുഡിഷ്യല്‍ നടപടിയെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല. അത് (ചര്‍ച്ചകള്‍) ചെയ്യുക പൊതു സമൂഹമാണെന്നും ജസ്റ്റീസ് കുര്യന്‍ പറയുന്നു.

വിശദമായ വായനയ്ക്ക് –  https://www.manoramaonline.com/news/editorial/2018/11/28/lp-mukhadavil-justice-kurian-joseph.html

Explainer: മുന്‍ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയുടെ മകന്‍ ചീഫ് ജസ്റ്റിസാകുമ്പോള്‍; രഞ്ജൻ ഗോഗോയെ കുറിച്ചറിയാം

ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ബാക്കി വയ്ക്കുന്നത്

രാജ്യം തീരുമാനിക്കട്ടെ; സുപ്രീംകോടതിയില്‍ കലാപം, ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍

സുപ്രീംകോടതിയുടെ പ്രവര്‍ത്തനം ശരിയല്ല; ഇത് ജനാധിപത്യം തകര്‍ക്കും: ജസ്റ്റിസ് ലോയ കേസില്‍ ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍

ചരിത്രം സൃഷ്ടിച്ച് ജസ്റ്റിസുമാരായ കുര്യൻ ജോസഫും കെ.എം ജോസഫും; സാക്ഷിയായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

This post was last modified on November 29, 2018 12:49 pm