X

മാവോ സെ ദൊങിന്റെ പേഴ്‌സണല്‍ സെക്രട്ടറിയുടെ മകള്‍ അച്ഛന്റെ സംസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കാന്‍ കാരണമുണ്ട്‌

1937ല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായ ലി റുയി പാര്‍ട്ടിയില്‍ ഉയര്‍ത്തപ്പെടുകയും താഴ്ത്തപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും പിന്നീട് പുനരധിവസിപ്പിക്കപ്പെടുകയും എല്ലാം ചെയ്തു.

അച്ഛന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് മാവോ സെ ദൊങിന്റെ പേഴ്‌സണല്‍ സെക്രട്ടറി ആയിരുന്ന ലി റുയിയുടെ മകള്‍ പറയുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപ്പെട്ടിരുന്ന തന്റെ പിതാവ് ഇത്തരത്തിലൊരു ഔദ്യോഗിക സംസ്‌കാര ചടങ്ങിന് താല്‍പര്യപ്പെട്ടിരുന്നില്ല എന്നതാണ് ബഹിഷ്‌കരണത്തിന് ന്യായീകരണമായി നാന്യാംഗ് ലി പറയുന്നത്. ശനിയാഴ്ച വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ലി റുയി ബീജിംഗിലെ ആശുപത്രിയില്‍ മരണപ്പെട്ടത്.

1937ല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായ ലി റുയി പാര്‍ട്ടിയില്‍ ഉയര്‍ത്തപ്പെടുകയും താഴ്ത്തപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും പിന്നീട് പുനരധിവസിപ്പിക്കപ്പെടുകയും എല്ലാം ചെയ്തു. ഉന്നത വിപ്ലവ നേതാക്കള്‍ക്കുള്ള ബാബോഷാന്‍ സെമിത്തേരിയിലാണ് ചൈനീസ് ഭരണകൂടം ലി റുയിക്ക് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് അകന്നിരുന്ന അദ്ദേഹത്തിന്റെ അന്ത്യാഭിലാഷത്തിന് വിരുദ്ധമാണ് ഈ തീരുമാനമെന്ന് മകള്‍ ദ ഗാര്‍ഡിയനോട് പറഞ്ഞിരിക്കുന്നു.

വായനയ്ക്ക്‌: https://goo.gl/GLDP5a