X

ജെര്‍മി കോര്‍ബിനും ബ്രെക്‌സിറ്റ് നിലപാടിനുമെതിരെ കലാപം: ഏഴ് ലേബര്‍ പാര്‍ട്ടി എംപിമാര്‍ രാജി വച്ചു

ജെര്‍മി കോര്‍ബിനും ബ്രെക്‌സിറ്റ് നിലപാടിനുമെതിരെ പ്രതിഷേധമുയര്‍ത്തിക്കൊണ്ട് ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയുടെ ഏഴ് എംപിമാര്‍ രാജി വച്ചു. ചുക്ക ഉമുന്ന, ലൂസിയാന ബെര്‍ഗര്‍, ക്രിസ് ലെസ്ലി, ആഞ്ജല സ്മിത്, മൈക്ക് ഗേപ്‌സ്, ഗവിന്‍ ഷൂക്കര്‍, ആന്‍ കോഫി എന്നിവരാണ് രാജി വച്ചത്. അതേസമയം രാജി വച്ച എംപിമാര്‍ പുതിയ പാര്‍ട്ടിയിലേയ്ക്കില്ല. പാര്‍ലമെന്റില്‍ പ്രത്യേക ഗ്രൂപ്പായി ഇരിക്കും. രാജി വച്ച എംപിമാരെല്ലാം ഇയു (യൂറോപ്യന്‍ യൂണിയന്‍) വിടുന്നതുമായി ബന്ധപ്പെട്ട കാര്യം പുനപരിശോധിക്കുന്നതിനായി പുതിയ ജനഹിതപരിശോധന ആവശ്യപ്പെടുന്നവരാണ്.

ലേബര്‍ പാര്‍ട്ടിയുടെ ആന്റി സെമറ്റിക് (ജൂതവിരുദ്ധ) നയങ്ങളടക്കം ലജ്ജാകരമാണ് എന്ന് എംപിമാര്‍ അഭിപ്രായപ്പെട്ടു. അതേസമയം എംപിമാരുടെ തീരുമാനം നിരാശയുണ്ടാക്കുന്നതായി കോര്‍ബിന്‍ പറഞ്ഞു. 2017ലെ തിരഞ്ഞെടുപ്പില്‍ ജനലക്ഷണങ്ങളുടെ പിന്തുണ ലഭിച്ച നയങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ഈ എംപിമാര്‍ക്ക് കഴിയുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണെന്നും കോര്‍ബിന്‍ പറഞ്ഞു.

2017ലെ തിരഞ്ഞെടുപ്പില്‍ ജനലക്ഷണങ്ങളുടെ പിന്തുണ ലഭിച്ച നയങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ഈ എംപിമാര്‍ക്ക് കഴിയുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ് – കോര്‍ബിന്‍ പറഞ്ഞു. എംപി സ്ഥാനം രാജി വച്ച് ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നതായിരിക്കും എംപിമാരുടെ അന്തസിന് നല്ലത് എന്ന് ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡോണല്‍ അഭിപ്രായപ്പെട്ടു.

This post was last modified on February 18, 2019 9:59 pm