X

ഈഫല്‍ ടവറിനെക്കാളും ഉയരത്തിലുള്ള ഇന്ത്യയുടെ എഞ്ചിനീയറിംഗ് വൈഭവം കാട്ടുന്ന റെയില്‍വെ പാലം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വെ പാലമാണിത്‌

ചെനാബ് പാലം, ഇന്ത്യയുടെ എഞ്ചിനീയറിംഗ് വൈഭവം കാട്ടുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വെ പാലമാണ്. പാരീസിലെ ഈഫല്‍ ടവറിനെക്കാളും ഉയരത്തിലുള്ള പാലമാണിത്. ജമ്മുകശ്മീരിലെ ചെനാബ് നദിക്ക് കുറുകെയാണ് ഈ പാലം തയ്യാറാവുന്നത്. സ്‌ഫോടനങ്ങളെയും ഭൂമി കുലുക്കത്തെയും മറ്റ് ദുരന്തങ്ങളെയും അതിജീവിക്കതക്കവണ്ണമുള്ള ജര്‍മ്മന്‍ സാങ്കേതിക വിദ്യയാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്.

1.315 കി.മീ ദൂരമുള്ള ഈ റെയില്‍വെ പാലം, ചെനാബ് നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ്. ഈഫല്‍ ടവറിനേക്കാളും 35 മീറ്റര്‍ ഉയരം കൂടുതലാണ് ചെനാബ് റെയില്‍വെ പാലത്തിന്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ റെയില്‍വെ പാലത്തിന് 12000 കോടിയാണ് ചിലവായിരിക്കുന്നത്. പാലത്തിന് വേണ്ടി പ്രത്യേക ബ്ലാസ്റ്റ് പ്രൂഫോടു കൂടിയ 63 എംഎം കനത്തോടു കൂടിയ സ്റ്റീല്‍ പൈപ്പാണ് ഉപയോഗിച്ചിരിക്കുന്നത്.

മൈനസ് 20 ഡിഗ്രിയില്‍ പോലും സ്വഭാവികത നഷ്ടപ്പെടാത്ത ഈ സ്റ്റീല്‍ 250 കീ.മീ കൂടുതല്‍ വേഗതയും താങ്ങും. 24000-ലധികം സ്റ്റീലുകളാണ് ഇതിന്റെ കണ്‍സ്‌ട്രേഷനായിട്ട് ഉപയോഗിച്ചിരിക്കുന്നത്. പാലത്തിന്റെ പണി പൂര്‍ണമായും പൂര്‍ത്തിയാകണമെങ്കില്‍ 2019 മാര്‍ച്ച് വരെ കൂടി കാത്തിരിക്കണം. ചെനാബ് പാലത്തിന്റെ ചിത്രങ്ങള്‍ കാണാം:


കൂടുതല്‍ വായനയ്ക്ക്- https://goo.gl/xDPQJr

This post was last modified on May 13, 2017 9:49 am