X

ലണ്ടന്‍ കീഴടക്കുകയാണ് വരുത്തന്‍മാരായ ഭൂപ്രഭുക്കള്‍; പഴയ പ്രഭുക്കള്‍ വെറും വീട്ടുടമകളും

ലണ്ടനിലെ ഏറ്റവും വലിയ ധനികര്‍ താമസിക്കുന്ന മെയ്ഫെയറില്‍ പുറം രാജ്യങ്ങളില്‍ നിന്നെത്തിയ അതിസമ്പന്നര്‍ ഭൂപ്രഭുക്കളെ വെറും വീട്ടുടമകള്‍ ആക്കിയിരിക്കുകയാണ്

ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടന്‍ നഗരം കൈവശം വച്ചിരിക്കുന്നത് പ്രധാനമായും രണ്ട് പ്രഭുക്കന്മാരാണ് – വെസ്റ്റ്മിൻസ്റ്ററിലെ ഡ്യൂക്കും, ഏൾ കാഡോഗനും. എന്നാല്‍ ലണ്ടനിലെ ഏറ്റവും വലിയ ധനികര്‍ താമസിക്കുന്ന മെയ്ഫെയറില്‍ പുറം രാജ്യങ്ങളില്‍ നിന്നെത്തിയ അതിസമ്പന്നര്‍ ഭൂപ്രഭുക്കളെ വെറും വീട്ടുടമകള്‍ ആക്കിയിരിക്കുകയാണ്.

1945-ൽ മെയ്ഫെയറിലെ ഭൂവുടമകളിൽ 80 ശതമാനവും ഡൂക്കുകളും, ഏൾസുകളും, പ്രഭുക്കളുമൊക്കെയായിരുന്നു എന്ന് റിയല്‍ എസ്റ്റെറ്റ് ഏജന്‍സിയായ വെതെറല്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ഇതിൽ വെസ്റ്റ്മിൻസ്റ്റർ പ്രഭുക്കളും, റോത്ത്സ്ചൈല്‍ഡ് കുടുംബവുമെല്ലാം ഉൾപ്പെടും. എന്നാല്‍, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ പ്രഭുക്കളില്‍ ഭൂരിഭാഗവും അവരുടെ മകള്‍ക്ക് വേണ്ടി സ്വത്തെല്ലാം വില്‍പന നടത്തുകയായിരുന്നു. ഫുൾഹാം, വാൻസ്വർത്ത്, ബാറ്റെർസീ തുടങ്ങിയ വളര്‍ന്നുവരുന്ന സമ്പന്ന കേന്ദ്രങ്ങളില്‍ വീടുകള്‍ വാങ്ങി ഇവര്‍ താമസം മാറിയെന്ന് പഠനത്തില്‍ വ്യക്തമാകുന്നു.

നൈറ്റ്സ്ബ്രിഡ്സും ചെൽസിയും സ്ഥിതിചെയ്യുന്ന മെയ്ഫെയറില്‍, 33 ശതമാനം വീടുകളും സ്വകാര്യ ഉടമസ്ഥതയിലുള്ളവയാണ്, 21% സാമൂഹ്യ ഭവനങ്ങളുമാണുള്ളത്. 46ശതമാനം സ്വത്തും വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. വാടകയ്ക്ക് നല്‍കിയിരിക്കുന്ന വസ്തുവകകളില്‍ നല്ലൊരു ശതമാനവും ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, അബുദാബി, ഇന്ത്യ, നൈജീരിയ, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഭൂപ്രഭുക്കളുടെ കൈവശമാണുള്ളത്. ഇതില്‍ 65 ശതമാനവും വ്യവസായികളും നിക്ഷേപകരുമാണ് വാടകയ്ക്കെടുത്തിട്ടുള്ളത്. ബ്രൂണെയിലെ സുൽത്താൻ, ഖത്തറിന്‍റെ അമീറും കുടുംബവും, കുവൈറ്റിലെ രാജാവ് എന്നിവരൊക്കെയാണ് ഇവിടുത്തെ പുതിയ ഭൂവുടമകൾ.

ഈ വസ്തുവകകള്‍ക്കെല്ലാം ആശ്ചര്യകരമായ വിലയും വാടകയുമാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്. മെയ്ഫെയറിലെ ഭവനസമുച്ചയങ്ങളിലെ ഒരാഴ്ചത്തെ വാടക 700 മുതൽ 600 പൗണ്ട് വരെയാണ്. വലിയ അപ്പാര്‍ട്ട്മെന്‍റുകളാണെങ്കില്‍ ഇത് 6000 പൗണ്ട് വരേയാകും. അതിസമ്പന്നരായ ആഡംബരപ്രിയര്‍ക്ക് ഒരാഴ്ചത്തേക്ക് 12000 പൗണ്ടിനുള്ളില്‍ പണം നല്‍കിയാല്‍ ഭവനങ്ങള്‍ ലഭ്യമാകും.