X

ഗോസംരക്ഷകര്‍ക്കെതിരെയുള്ള പരാമര്‍ശം; മോദിയെ വിമര്‍ശിച്ച് വിഎച്ച്പി

അഴിമുഖം പ്രതിനിധി

ഗോസംരക്ഷകര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിനു ബിജെപി 2019 ലോകസഭാ തിരഞ്ഞെടുപ്പില്‍ വില നല്‍കേണ്ടി വരുമെന്ന് വിശ്വഹിന്ദു പരിഷത്ത് കുറ്റപ്പെടുത്തി.

രാത്രിയിലെ സാമൂഹിക വിരുദ്ധരാണ് പകല്‍ ഗോസംരക്ഷകരായി പ്രത്യക്ഷപ്പെടുന്നത് എന്ന മോദിയുടെ പ്രസ്താവന ഭീതീകരവും അവഹേളനപരവുമാണ് എന്നാണ് വിഎച്ച്പി ഗുജറാത്ത് വിഭാഗം പ്രതികരിച്ചത്.

”ലക്ഷക്കണക്കിന് പശുക്കളെ കൊല്ലുന്ന അറവുകാരെ ഗുണ്ടകള്‍ എന്ന് വിളിക്കാതെ അഹമ്മദാബാദില്‍ കൊല്ലപ്പെട്ട ഗീത റാംബിയയെ പോലെയുള്ള ഗോസംരക്ഷകരെ ഗുണ്ടകള്‍ എന്ന് വിളിക്കുന്നത് മോദിയുടെ മാറ്റത്തെ വെളിപ്പെടുത്തുന്നതാണ്” എന്ന് വിഎച്ച്പി പറഞ്ഞു. പശുക്കളെ കൊല്ലുന്നതിനെതിരെയുള്ള നിയമം രാജ്യമെമ്പാടും നടപ്പിലാക്കണം എന്നും ഇവര്‍ ആവശ്യപ്പെട്ടു.

വിഎച്ച്പി പ്രാദേശിക നേതാവായ സുനില്‍ പരഷാരാണ് മോദിയെ എതിര്‍ത്ത് സംസാരിച്ചത്. പശുവിനെ സംരക്ഷിക്കാന്‍ പരിശ്രമിച്ച ഏക സംഘടനയാണ് തങ്ങളുടെതെന്നും ഇതിന്റെ മറവില്‍ പശു മാംസം വില്‍ക്കുന്ന എത്ര കടകള്‍ ഉണ്ടെന്നു സര്‍ക്കാര്‍ അന്വേഷിക്കണം എന്നും സുനില്‍ അവശ്യപ്പെട്ടു. പാകിസ്ഥാനോട് മോദി കാട്ടുന്ന സൗഹൃദ മനോഭാവം അവസാനിപ്പിക്കണമെന്നും അദേഹം പറഞ്ഞു.

 

This post was last modified on December 27, 2016 4:31 pm