X

ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന ഫ്രാങ്കോയെ സ്വീകരിക്കാന്‍ ജപമാലയും പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍/ വീഡിയോ

കേരളത്തിലേക്ക് പ്രവേശിപ്പക്കരുതെന്നാണ് ജാമ്യ ഉപാധികളിലെ മുഖ്യനിര്‍ദ്ദേശം. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജാമ്യ നിബന്ധനയില്‍ പറയുന്നു

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത് കാണാനെത്തിയത് നൂറുകണക്കിന് വിശ്വാസികള്‍. ജപമാലയും പ്രാര്‍ത്ഥനയുമായാണ് വിശ്വാസികള്‍ പാലാ സബ്ജയിലിന് മുമ്പില്‍ എത്തിയിരിക്കുന്നത്. അറസ്റ്റിലായി 24 ദിവസത്തിന് ശേഷം ഫ്രാങ്കോയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.

കേരളത്തിലേക്ക് പ്രവേശിപ്പക്കരുതെന്നാണ് ജാമ്യ ഉപാധികളിലെ മുഖ്യനിര്‍ദ്ദേശം. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജാമ്യ നിബന്ധനയില്‍ പറയുന്നു കൂടാതെ രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. മൂന്ന് ദിവസത്തോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കഴിഞ്ഞമാസം 21ന് ഫ്രാങ്കോയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലില്‍ ബിഷപ്പ് നല്‍കിയ മൊഴികളില്‍ വസ്തുതാപരമായ പിശകുകളുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ് അനിവാര്യമായത്. മൊഴികളും തെളിവുകളും ശക്തമാക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു.

വീഡിയോ കാണാം

കേരളത്തിലെത്താതെ തന്നെ ഫ്രാങ്കോയ്ക്ക് ഉപജാപങ്ങള്‍ നടത്താം; ജയില്‍ സന്ദര്‍ശനത്തിനെത്തിയവരുടെ ലിസ്റ്റ് നോക്കിയാല്‍ മനസിലാകും; പി. ഗീത

‘ഈ കൊച്ചു പെണ്ണുങ്ങള്‍ മല ചവിട്ടത്തില്ല, അയ്യപ്പന്‍ അവിടെ കേറ്റത്തില്ല’; വിശ്വാസികളുടെ പ്രതിഷേധ മുഖം

‘സുന്നി പള്ളികളും സ്ത്രീകള്‍ക്കായി തുറക്കുക, ഭീഷണികള്‍ കാര്യമാക്കുന്നില്ല’; നിസയും സുപ്രീം കോടതിയിലേക്ക്

 

This post was last modified on October 16, 2018 1:00 pm