X

ശബരിമല; നിലക്കലില്‍ വാഹനങ്ങള്‍ തടയുന്നു; മാധ്യമ വിദ്യാര്‍ഥിനികളെ ബസ്സില്‍ നിന്നും ഇറക്കിവിട്ടു

കെഎസ്ആര്‍ടിസി ബസ്സുകളില്‍ വരെ അകത്ത് കയറിയാണ് യാത്രക്കാരായ പെണ്‍കുട്ടികളെ ഇറക്കിവിടുന്നത്. ആക്രോശിച്ച് കൊണ്ടാണ് പലപ്പോഴും പ്രതിഷേധക്കാര്‍ വാഹനങ്ങളെ സമീപിക്കുന്നത്.
സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമായതിനൊപ്പം നിലക്കലില്‍ ശബരിമല സംരക്ഷണസമിതിയുടെ പേരില്‍ പ്രതിഷേധക്കാര്‍ ബസുകള്‍ തടഞ്ഞ് സ്ത്രീകളെ ഇറക്കി വിട്ടു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരാണ് പത്തിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള എല്ലാ സ്ത്രീകളേയും നടുറോഡില്‍ ഇറക്കിവിടുന്നത്. ഇതിനിടെ കോട്ടയത്തു നിന്നുള്ള മാധ്യമ വിദ്യാര്‍ത്ഥിനികളെയും പമ്പവഴി പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും ബലം പ്രയോഗിച്ച് ഇറക്കിവിട്ടു. പമ്പയില്‍ സന്ദര്‍ശനം നടത്താന്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനികള്‍. ഇവരെ കണ്ടതോടെ നിലയക്കലില്‍ ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടാവുകയും, പിന്നീട് ബലം പ്രയോഗിച്ച് ഇറക്കിവിടുകയുമായിരുന്നു. ഇ്‌പ്പോഴും യാത്രക്കാരെ പരിശോധിച്ചതിനു ശേഷം മാത്രമാണ് ഇതുവഴി ബസ്സുകള്‍ ഉള്‍പ്പെടെയുള്ളവ കടത്തിവിടുന്നത്.കെഎസ്ആര്‍ടിസി ബസ്സുകളില്‍ വരെ അകത്ത് കയറിയാണ് യാത്രക്കാരായ പെണ്‍കുട്ടികളെ ഇറക്കിവിടുന്നത്. ആക്രോശിച്ച് കൊണ്ടാണ് പലപ്പോഴും പ്രതിഷേധക്കാര്‍ വാഹനങ്ങളെ സമീപിക്കുന്നത്. ഭയപ്പാടോടെയാണ് കുട്ടികളില്‍ പലരും ബസ് വിട്ട് ഇറങ്ങിയത്. ഇന്ന് രാവിലെ മുതലാണ് ഒരു സംഘം സ്ത്രീകള്‍ നിലയ്ക്കലില്‍ വാഹനങ്ങള്‍ തടയുകയും പരിശോധിക്കുകയും ചെയ്യാന്‍ ആരംഭിച്ചത്. യാത്രക്കാരെ ബോധവത്കരിക്കുകയാണ് എന്നായിരുന്നു ഇവരുടെ വാദം. പമ്പയിലെ സാഹചര്യം വിലയിരുത്തുന്നതിനായാണ് തങ്ങള്‍ എത്തിയതെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. സന്നിധാനത്തേക്കയ്ക്ക് പോകുക എന്നതായിരുന്നില്ല തങ്ങളുടെ ലക്ഷ്യമെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു. സംഘര്‍ഷവും പ്രതിഷേധവും കടുത്തതോടെ ഇവരെ പൊലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. വിദ്യാര്‍ഥികള്‍ മടങ്ങിപ്പോയതാണ് റിപ്പോര്‍ട്ടുകള്‍.

തുലാമാസ പുജകള്‍ക്കായി നാളെ നട തുറക്കാനിരിക്കെയാണ് തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കേ ഏതു വിധേനയും വനിതാപ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം രംഗത്തെത്തി. വാഹനങ്ങള്‍ പരിശോധിച്ച് സ്ത്രീകള്‍ പമ്പയില്‍ എത്തില്ലെന്ന് ഉറപ്പാക്കാനാണ് ഇവരുടെ ശ്രമം.

അതേസമയം, സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വനിതാ ഭക്തര്‍ എത്തിയാല്‍ സുരക്ഷ ഒരുക്കാന്‍ നിലയക്കലിലും പമ്പയിലും വനിതാ പൊലീസ് സംഘത്തെ സജ്ജരാക്കി സര്‍ക്കാരും ഒരു്കിയിട്ടുണ്ട്. വനിതാഭക്തര്‍ കൂടുതലായി മല കയറാന്‍ എത്തിയാല്‍ വനിതാ പൊലീസുകാര്‍ സന്നിധാനത്തേക്ക് നീങ്ങുന്ന രീതിയിലാണ് വിന്യാസം. പ്രത്യേക സുരക്ഷ മേഖലയായ ശബരിമലയിലും പരിസരങ്ങളിലും പ്രതിഷേധം നടത്തിയാല്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ പ്രത്യേക പെട്രോളിംങ്ങ് നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

‘ഈ കൊച്ചു പെണ്ണുങ്ങള്‍ മല ചവിട്ടത്തില്ല, അയ്യപ്പന്‍ അവിടെ കേറ്റത്തില്ല’; വിശ്വാസികളുടെ പ്രതിഷേധ മുഖം

This post was last modified on October 16, 2018 2:45 pm