X

അറുപതാം വയസിലെ ഡ്രിബിളിംഗ്: ജയിംസിന്റെ കാല്‍പന്ത് കവിത

പഴയ കൂട്ടുകാരെല്ലാം ജയിംസിന്‍റെ കൂടെ തന്നെയുണ്ട്. കളിയേയും കാര്യത്തേയും രണ്ടായി കാണാന്‍ ഫുട്ബോളിനെ ഹൃദയത്തില്‍ ചേര്‍ത്ത് പിടിക്കുന്ന ഈ മനുഷ്യര്‍ക്ക് കഴിയില്ല.

It is not true that people stop pursuing dreams because they grow old, they grow old because they stop pursuing dreams – വിഖ്യാത എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് ആണ് ഇത് പറഞ്ഞത്. അതേ, പ്രായം സ്വപ്നങ്ങളെ ഇല്ലാതാക്കുകയല്ല, സ്വപ്നം കാണുന്നത് നിര്‍ത്തുമ്പോള്‍ മനുഷ്യര്‍ക്ക് പ്രായമാകുന്നതാണ്. അറുപതാം വയസില്‍ ജഴ്സിയണിഞ്ഞു,  ഇരുപതുകാരെ വെട്ടിച്ച് ഡ്രിബിള്‍ ചെയ്ത് ഗോള്‍ പോസ്റ്റിലേക്ക് മുന്നേറുന്ന ജയിംസ്, കേരളത്തിന്‍റെ ഫുട്ബോള്‍ ലഹരി ഏറ്റവും മനോഹരമായി പ്രതിഫലിപ്പിക്കുന്നു. ഇങ്ങനെ കേരള ടൂറിസത്തിന്‍റെ ഫേസ്ബുക്ക് പേജില്‍ ജയിംസ് താരമായിരിക്കുന്നു. സോക്കര്‍ അറ്റ് 60 എന്ന പേരില്‍ കേരള ടൂറിസം ജയിംസിനെക്കുറിച്ച് ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. വയനാട്ടിലെ അമ്പലവയല്‍ സ്വദേശിയാണ്‌ ലോറി ഡ്രൈവറായ  ജയിംസ്.

എന്നും ജോലി കഴിഞ്ഞ് വൈകീട്ട് നാല് മണിക്ക് ജയിംസ് ഗ്രൗണ്ടിലെത്തും. വാം അപ്പ് ചെയ്യും. പിന്നെ പ്രായത്തെ അപ്രസക്തമാക്കുന്ന പ്രകടനമാണ്. ചെറുപ്പക്കാരായ കളിക്കൂട്ടുകാര്‍ ഗ്രൗണ്ട് വിടുന്നത് വരെ ജയിംസ് അവരോടൊപ്പം കളിക്കും. പഴയ കൂട്ടുകാരെല്ലാം ജയിംസിന്‍റെ കൂടെ തന്നെയുണ്ട്. കളിയേയും കാര്യത്തേയും രണ്ടായി കാണാന്‍ ഫുട്ബോളിനെ ഹൃദയത്തില്‍ ചേര്‍ത്ത് പിടിക്കുന്ന ഈ മനുഷ്യര്‍ക്ക് കഴിയില്ല. വിസിലടിച്ചാല്‍ കിക്ക് ഓഫ് ആണ്. പിന്നെ പന്തുരുളും. ഇവിടെ ആരവങ്ങള്‍ നിലയ്ക്കുന്നില്ല.

This post was last modified on July 7, 2018 9:27 pm