X

ഗ്രേസില്‍ നിന്ന് കുമ്പളങ്ങിയിലെ സിമിയിലേക്ക്; ഓഡിഷന്‍ ടു ഓകെ ഷോട്ട് വീഡിയോ കാണാം

സിനിമയിലെ പോലെ തന്നെ ഈ വീഡിയോയും പ്രേക്ഷകരുടെ ഇടയിൽ വൻ ഹിറ്റായിട്ടുണ്ട്.

കച്ച അഭിപ്രായങ്ങൾ നേടി കുമ്പളങ്ങി നൈറ്റ്സ് പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ മിക്ക സീനികളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടവയാണ്. ശ്യം പുഷ്കർ തിരക്കഥ എഴുതിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മധു സി നായരാണ്. ദിലീഷ് പോത്തൻ, ശ്യാം പുഷ്കർ, നസ്രിയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൗബിൻ ഷാഹിർ ,ഷെയിൻ നിഗം, ശ്രീനാഥ് ഭാസി , ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കൂടാതെ കുമ്പളങ്ങി നൈറ്റ്സ് എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരങ്ങളാണ് അന്ന ബെന്നും ഗ്രേസ് ആന്റണിയും. കുമ്പളങ്ങിയിലെ സിമിയെ അത്ര വേഗം പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല.

ഗ്രേസ് സിമിയായി മാറിയതിന്റെ ഓഡിഷൻ വീഡിയോ അണിയ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. ഭാവന സ്റ്റുഡിയോസ് ആണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഷമ്മിയായിട്ടുളള ഒരു രംഗവും മറ്റ് സന്ദർഭങ്ങളിലുള്ള രംഗങ്ങളുമായി ഓഡിഷനിൽ താരം അവതരിപ്പിച്ചിരിക്കുന്നത്. ചിരി, ദേഷ്യം, സങ്കടം എന്നീങ്ങനെ എല്ലാ ഇമോഷനും വളരെ മനോഹരമായി താരം അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിലെ പോലെ തന്നെ ഈ വീഡിയോയും പ്രേക്ഷകരുടെ ഇടയിൽ വൻ ഹിറ്റായിട്ടുണ്ട്.