X

ഈസ്റ്റര്‍ ചടങ്ങുകള്‍ക്കിടെ ശ്രീലങ്കന്‍ പള്ളികളിലെ സ്‌ഫോടന പരമ്പര/ ചിത്രങ്ങള്‍ / വീഡിയോ

ആറോളം സ്ഥലങ്ങളില്‍ സ്‌ഫോടനം നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

ഈസ്റ്റര്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കിടെ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ ഉള്‍പ്പെടെ വിവധയിടങ്ങളില്‍ സ്‌ഫോടനം. സംഭവത്തില്‍ 25 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം. 150 ഓളം പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ പറയുന്നു.

മരണ സംഖ്യ ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോളംബോയിലെ കൊച്ചിക്കാടെ സെന്റ് ആന്റണി പള്ളി, കാട്ട്‌നയിലെ കാട്ടുവാപ്തിയ, ഷാങ്കരി ലാ ഹോട്ടലും കിംഗ്‌സ്ബുറെ ഹോട്ടലിലുമാണ് സ്‌ഫോടനങ്ങള്‍ നടന്നിരിക്കുന്നത്.

ആറോളം സ്ഥലങ്ങളില്‍ സ്‌ഫോടനം നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോയും ചിത്രങ്ങളും കാണാം..


This post was last modified on April 21, 2019 10:51 am