X

2016-ലെ മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തുവിട്ട് സര്‍ക്കാര്‍

തീവ്രവാദികളുടെ ക്യാമ്പ് ആക്രമിച്ച് തകര്‍ക്കുന്നതിന്റെ ആകാശ ദൃശ്യങ്ങളും തെര്‍മല്‍ ഇമേജുകളുമാണ് പുറത്തു വന്നിരിക്കുന്നത്.

പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ 2016-ല്‍ ഇന്ത്യന്‍ ആര്‍മി നടത്തിയ മിന്നലാക്രമണത്തിന്റെ പുതിയ വീഡിയോ സര്‍ക്കാര്‍ പുറത്തുവിട്ടു. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ രണ്ടാം വാര്‍ഷികത്തിന് രണ്ട് ദിവസം ശേഷിക്കെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

വീഡിയോ, മിന്നലാക്രമണം നടന്നുവെന്നതിന്റെ സ്ഥിരീകരണമാണെന്ന് ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രീയിലെ ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിക്കുകയും ചെയ്തു.

തീവ്രവാദികളുടെ ക്യാമ്പ് ആക്രമിച്ച് തകര്‍ക്കുന്നതിന്റെ ആകാശ ദൃശ്യങ്ങളും തെര്‍മല്‍ ഇമേജുകളുമാണ് പുറത്തു വന്നിരിക്കുന്നത്. 2016 സെപ്റ്റംബര്‍ 29-നാണ് ഇന്ത്യന്‍ കമാന്‍ഡോകള്‍ സര്‍ജിക്കല്‍ ആക്രമണം നടത്തിയത്.

 

This post was last modified on September 28, 2018 3:15 pm

Related Post
Leave a Comment