X

കൈകോര്‍ത്ത് ഒന്നിച്ച് ആടിപ്പാടി ഇന്ത്യ-ചൈന സൈനികര്‍/ വീഡിയോ

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഡമാക്കുവാനുള്ള ഭാഗമായിട്ടുള്ളതാണ് ഇരു വിഭാഗങ്ങളുടെയും സൈനികര്‍ ഒത്തുചേര്‍ന്നുള്ള എക്‌സസൈസുകള്‍

കൈകോര്‍ത്ത് ഒന്നിച്ച് ആടിപ്പാടുന്ന ഇന്ത്യ-ചൈന സൈനികരുടെ വീഡിയോയാണ് ആഗോള തലത്തില്‍ ശ്രദ്ധ നേടിയ ദൃശ്യങ്ങളില്‍ ഒന്ന്. 7മത് സിനോ-ഇന്ത്യ എക്‌സസൈസ് ‘ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് 2018’-ല്‍ ചൈനയിലെ ചെങ്ങടുവിലായിരുന്നു ഇരു രാജ്യങ്ങളുടെ സൈനികര്‍ ഒന്നിച്ച് നൃത്തം ചവിട്ടിയത്.

വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത് ഇന്ത്യന്‍ സൈനികര്‍ക്ക് ഒപ്പം ഭംഗ്‌റ നൃത്തം ചവിട്ടുന്ന സൈനികരെയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഡമാക്കുവാനുള്ള ഭാഗമായിട്ടുള്ളതാണ് ഇരു വിഭാഗങ്ങളുടെയും സൈനികര്‍ ഒത്തുചേര്‍ന്നുള്ള എക്‌സസൈസുകള്‍. ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വിഭാഗം പുറത്തുവിട്ട വീഡിയോ കാണാം..

 

Related Post
Leave a Comment