X

കിടക്കയില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞു, സര്‍ക്കാര്‍ ആശുപത്രിയിലെ വരാന്തയില്‍ ആളുകള്‍ കാണ്‍കെ യുവതി പ്രസവിച്ചു / വീഡിയോ

ഇതേ ആശുപത്രിയില്‍ 2017-ല്‍ ഓക്‌സിജന്റെ അഭാവം മൂലം 49 പിഞ്ചുകുഞ്ഞുങ്ങള്‍ മരണപ്പെട്ടിരുന്നു.

കിടക്കയില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും കയ്യൊഴിഞ്ഞ ഗര്‍ഭിണിയായ യുവതി ആശുപത്രി വരാന്തയില്‍ ആളുകള്‍ കാണ്‍കെ പ്രസവിച്ചു. ഞായറാഴ്ച വൈകിട്ട് ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദിലുള്ള റാം മനോഹര്‍ ലോഹ്യ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. പ്രസവ വേദനയെ തുടര്‍ന്നെത്തിയ യുവതിയെ കിടക്കയില്ലെന്ന കാരണം പറഞ്ഞ് ഡോക്ടര്‍മാരും ജീവനക്കാരും ആശുപത്രിയില്‍ അഡിമിറ്റാക്കാന്‍ തയ്യാറായില്ല.

തുടര്‍ന്ന് 34 വയസുകാരിയായ യുവതി ആശുപത്രി വരാന്തയില്‍ ആളുകള്‍ കാണ്‍കെ പ്രസവിച്ചു. പ്രസവത്തിന് ശേഷം രക്തം വാര്‍ന്ന നിലയില്‍ ആശുപത്രി വരാന്തയില്‍ കിടന്ന യുവതിയെ ജനങ്ങളുടെ രോഷത്തെ തുടര്‍ന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ പ്രസവ വാര്‍ഡിലേക്ക് മാറ്റിയത്.

സംഭവം പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്തോടെ ഫാറൂഖാബാദ് ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതേ ആശുപത്രിയില്‍ 2017-ല്‍ ഓക്‌സിജന്റെ അഭാവം മൂലം 49 പിഞ്ചുകുഞ്ഞുങ്ങള്‍ മരണപ്പെട്ടിരുന്നു.

Read: പുന്നപ്ര വയലാര്‍ മുതല്‍ പാര്‍ട്ടിക്കൊപ്പം, എന്നാല്‍ വര്‍ഷത്തില്‍ രണ്ട് തവണയും ദുരിതാശ്വാസ ക്യാമ്പിലാണ് സഖാവ് ഓമനക്കുട്ടന്റെ ഗ്രാമം