X

സഹയാത്രികര്‍ നോക്കിനില്‍ക്കെ ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ (വീഡിയോ)

സഹയാത്രികരില്‍ ഒരാള്‍ തന്‍റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്

സഹയാത്രികര്‍ നോക്കിനില്‍ക്കെ ഒടുന്ന ട്രെയിനില്‍ യുവതിക്കെതിരെ പീഡനശ്രമം. താനെയില്‍ നിന്നും മുംബൈയിലേക്ക് പോയിക്കൊണ്ടിരുന്ന ട്രെയിനിലാണ് സംഭവം. ഇന്നലെ ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്റ്റേഷനിൽ വച്ച് യുവതിയെ കടന്നുപിടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സഹയാത്രികരില്‍ ഒരാള്‍ തന്‍റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. യുവതി ആക്രമിക്കപ്പെടുമ്പോള്‍ പ്രതികരിക്കാതെ നോക്കി നില്‍ക്കുന്ന മറ്റ് യാത്രക്കാരെയും ദൃശ്യങ്ങളില്‍ കാണാം.

സംഭവുമായി ബന്ധപ്പെട്ട് പ്രതിയെ ദാദർ റെയിൽവേ സ്റ്റേഷനിൽ വച്ച് അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

This post was last modified on April 6, 2018 1:54 pm

Related Post
Leave a Comment