X

അനധികൃത സ്വത്ത് സമ്പാദന കേസ്: ടോം ജോസിനെതിരെ കേസെടുത്തു

അഴിമുഖം പ്രതിനിധി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ടോം ജോസ് ഐഎഎസിനെതിരെ കേസെടുത്തു. അന്വേഷണം നടത്തുന്നത് എറണാകുളം വിജിലന്‍സ് സെല്ലാണ്. മൂവാറ്റുപുഴ കോടതിയില്‍ ടോം ജോസിനെതിരെയുള്ള എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ഐഎഎസ് ആസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് ടോം ജോസ് ഐഎഎസ്

ടോം ജോസിന്റെ തിരുവനന്തപുരത്തെയും, കൊച്ചിയിലെയും വസതികളില്‍ വിജിലന്‍സ് റെയ്ഡ് നടത്തികൊണ്ടിരിക്കുകയാണ്. വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് റെയ്ഡ്.

ധന അഡീഷനല്‍ ചീഫ് സെക്രട്ടറി കെഎം ഏബ്രഹാമിന്റെ വസതിയിലും ഇന്നലെ വിജിലന്‍സ് പരിശോധന നടന്നിരുന്നു. ഇതിനെതിരെ കെഎം ഏബ്രഹാം, വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനു ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനു രേഖാമൂലം പരാതി നല്‍കി.

തുറമുഖ ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് നടത്തിയ ക്രമക്കേടുകളുടെ പേരില്‍ ധനകാര്യ പരിശോധനാ വിഭാഗം അദ്ദേഹത്തിനെതിരെ നടപടി ശുപാര്‍ശ ചെയ്തതാണു തനിക്കെതിരെയുള്ള നീക്കത്തിന് കാരണമെന്ന് ഏബ്രഹാം ആരോപിക്കുന്നു.

 

This post was last modified on December 27, 2016 2:20 pm