X

അഴിമതിപ്പണം കൊണ്ട് സമൂഹ വിവാഹം നടത്തിയെന്ന്‍ ആരോപണം; മണിക്കെതിരെ അന്വേഷണം

അഴിമുഖം പ്രതിനിധി

അഴിമതിപ്പണം കൊണ്ട് സമൂഹ വിവാഹം നടത്തിയെന്ന് ആരോപണത്തെ തുടര്‍ന്ന്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിക്കെതിരെ വിജിലന്‍സ് കോടതി ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടു. മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ സമൂഹ വിവാഹം അഴിമതിപ്പണം ഉപയോഗിച്ച് നടത്തിയതെന്നാണ് പരാതി.

പാര്‍ട്ടിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 2015ല്‍ 150 സമൂഹ വിവാഹങ്ങളാണ് നടത്തിക്കൊടുത്തത്. ഓരോ ദമ്പതിമാര്‍ക്കും അഞ്ചുപവനും ഒന്നരലക്ഷം രൂപയും വീതമാണ് നല്‍കിയിരുന്നത്. ഇതിനായി പാര്‍ട്ടി ഫണ്ടില്‍ നിന്ന് ഒരു രൂപപ്പോലും ചിലവാക്കിയിരുന്നില്ല.

മാണിക്കെതിരെ ബാര്‍ കോഴ വിവാദം ഉയര്‍ന്നതുകൊണ്ട് സമൂഹ വിവാഹത്തിന്റെ പണവും ആ വകയില്‍ നിന്നായിരുന്നുവെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് ലഭിച്ച പരാതിയിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ അന്വേഷണ ഉത്തരവ്.

 

This post was last modified on December 27, 2016 2:29 pm