X

ബിജു രമേശിന്റെ കാര്‍ മാണിയുടെ വീട്ടില്‍ വന്നതിന് വിജിലന്‍സിന് തെളിവ് ലഭിച്ചു

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തിന് ധനമന്ത്രി കെ എം മാണിയുടെ വസതിയില്‍ നടത്തിയ തെളിവെടുപ്പില്‍ സുപ്രധാന തെളിവ് ലഭിച്ചതായി സൂചന. അഴിമതിയാരോപണം ഉന്നയിച്ച ബിജു രമേശിന്റെ കെ എല്‍ 1 ബി ബി 7878 നമ്പര്‍ കാര്‍ മേയ് 2 ന് മാണിയുടെ ഔദ്യോഗിക വസതിയായ പ്രശാന്തിയില്‍ എത്തിയെന്നതിന് ഗാര്‍ഡ് റൂമിലെ രജിസ്റ്ററില്‍ നിന്ന് തെളിവ് വിജിലന്‍സിന് ലഭിച്ചതായാണ് അറിയുന്നത്. മന്ത്രി മാണിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയിരുന്നുവെന്ന് ബാര്‍ ഉടമ ബിജു രമേശിന്റെ െ്രെഡവര്‍ അമ്പിളി നേരത്തെ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. കെ.എല്‍ 1 ബി.ബി 7878 നമ്പര്‍ കാറിലെത്തി എന്നായിരുന്നു മൊഴി. ഇക്കാര്യം സാധൂകരിക്കുന്ന തെളിവുകളാണ് വിജിലന്‍സിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

തിങ്കളാഴ്ച്ചയായിരുന്നു വിജിലന്‍സ് സംഘം പ്രശാന്തിയിലെത്തി തെളിവെടുപ്പ് നടത്തിയത്. മഹസര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു തെളിവെടുപ്പ്. രാവിലെ 11.30 ന് തുടങ്ങിയ തെളിവെടുപ്പ് അരമണിക്കൂറോളം നീണ്ടു.

നിയമം നിയമത്തിന്റെ വഴിക്കു പോകുമായിരുന്നു പുതിയ വാര്‍ത്തകളോടുള്ള കെ എം മാണിയുടെ പ്രതികരണം.

This post was last modified on December 27, 2016 2:57 pm

Related Post
Leave a Comment