റിലീസിന് തയ്യാറെടുക്കുന്ന പുതിയ വിജയ് ചിത്രം പുലിയ്ക്കുവേണ്ടി വിജയും ശ്രുതി ഹാസനും പാടുന്നു. ഇതിലെ വിജയുടെ ഭാഗം നേരത്തെ റെക്കോര്‍ഡ് ചെയ്തിരുന്നു. ശ്രുതി ഹാസന്‍റെ ഭാഗം ഇന്നലെ റെക്കോര്‍ഡ് ചെയ്തു. ഗാനത്തിന്റെ മിക്സിംഗ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് സംവിധായകന്‍ ചിമ്പു ദേവന്‍ പറഞ്ഞു. അടുത്തിടെ ഹിറ്റായ വിജയ് ചിത്രങ്ങളില്‍ എല്ലാം വിജയ് പാടിയ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. വിജയ് പാടിയ സെല്‍ഫി പുള്ളെ, ഗൂഗിള്‍ ഗൂഗിള്‍ എന്നീ ഗാനങ്ങള്‍ ഹിറ്റായിരുന്നു.
ഒരു ഫാന്റസി ചിത്രമായ പുലിയില്‍ പുതിയ ഗെറ്റപ്പിലാണ് വിജയ് എത്തുന്നത്. അടുത്തിടെ പുറത്തു വിട്ട പുലിയുടെ ട്രെയിലര്‍ ആറു മില്ല്യന്‍ ആള്‍ക്കാര്‍ കണ്ടിരുന്നു. തെന്നിന്ത്യന്‍ നടി ശ്രീദേവി, ഹന്‍സിക മൊട്ട്വാനി എന്നിവരെക്കൂടാതെ കന്നഡ സിനിമാതാരം സുദീപും ഒരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന ഈ ചിത്രം സെപ്തംബറില്‍ തിയേറ്ററുകളില്‍ എത്തും.
This post was last modified on December 27, 2016 3:13 pm
Leave a Comment