X

പ്രിയങ്ക ഗാന്ധിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പോസ്റ്റിട്ടു; ബീഹാറിലെ ‘യോഗി’ കുടുങ്ങി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തനാണെന്നാണ് ഇയാള്‍ സ്വയം വിവരിച്ചിരിക്കുന്നത്

പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ അശ്ലീല പോസ്റ്റിംഗ് നടത്തിയ ‘മോദി ഭക്തന്‍’ അറസ്റ്റില്‍.

കോണ്‍ഗ്രസ് ലീഡര്‍ പ്രിയങ്ക ഗാന്ധിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല പോസ്റ്റിട്ട ബീഹാര്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തനാണെന്ന് സ്വയം വിവരിച്ചാണ് ബീഹാര്‍ സ്വദേശിയായ യോഗി സൂരജ്‌നാഥ് ട്വിറ്ററില്‍ പോസ്റ്റ് ഇട്ടത്. തുടര്‍ന്ന് ഇയാളെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് മേധാവി രഞ്ജന്‍ കുമാര്‍ പറഞ്ഞു.

എന്നാല്‍ കുറ്റാരോപിതനായ ആള്‍ക്ക് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് മനോജ് റായ് അറിയിച്ചു.

സോഷ്യല്‍ ആക്ടിവിസ്റ്റായ ഷഹിന്‍ സയ്യദ് , ബീഹാര്‍ സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ജനുവരി 30-നാണ് പ്രിയങ്ക ഗാന്ധിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സൂരജ് നാഥ് പോസ്റ്റ് ചെയ്യുന്നത്.

ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായി പോലീസ പറഞ്ഞു.

കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റ്റ് രാഹുല്‍ ഗാന്ധി ഈയിടെ നിയമിച്ചിരുന്നു.

This post was last modified on February 5, 2019 10:45 am