X

ഐഎംഡിബി റേറ്റിംഗിൽ റെക്കോർഡ‌് തിരുത്താനൊരുങ്ങി മമ്മൂട്ടിയുടെ പേരൻപ‌്

ദ ഗോഡ്ഫാദര്‍ (9.2/10), ദി ഷോശാന്ക് റിഡമ്ബ്ഷന്‍ (9.3/10) എന്നീ ചിത്രങ്ങളെ പിൻതള്ളിയാണ് പേരന്പ് ഈ റേറ്റിംഗ് സ്വന്തമാക്കിയിരിക്കുന്നത്.

ഒട്ടേറെ പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടരുന്ന ചിത്രമാണ് പേരന്പ്. ചിത്രത്തെ തേടി മറ്റൊരു അംഗീകാരംകൂടി എത്തുകയാണ‌്. ആഗോള ചലച്ചിത്ര വെബ്‌സൈറ്റ്‌ആയ ഐഎംഡിബിയുടെ പുതിയ ലിസ്റ്റ് പ്രകാരം 9.8/10 റേറ്റിംഗ് ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. ലോക സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു തമിഴ് ചിത്രം ഐഎംഡിബിയില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ള സിനിമ എന്ന റെക്കോര്‍ഡ് സ്വന്തമാക്കുന്നത്.

ദ ഗോഡ്ഫാദര്‍ (9.2/10), ദി ഷോശാന്ക് റിഡമ്ബ്ഷന്‍ (9.3/10) എന്നീ ചിത്രങ്ങളെ പിൻതള്ളിയാണ് പേരന്പ് ഈ റേറ്റിംഗ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു തെന്നിന്ത്യൻ ക്ലാസ‌് സിനിമയ്ക്ക് ഇത്രയും വരവേല്‍പ്പും സ്വീകാര്യതയും ലഭിക്കുന്നത് ഇതാദ്യമായിട്ടാണ്. ഒരു ക്ലാസ് സിനിമയിയിട്ട് പോലും തമിഴ് നാട്ടിൽ അടക്കം ചിത്രത്തിന് മമ്മൂട്ടി ഫാൻസ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ ഫാൻസ്‌ ഷോ അടക്കം സംഘടിപ്പിച്ചിരുന്നു.

പത്ത് വർഷത്തെ ഇടവേളയ്ക്കു ശേഷം തമിഴിൽ തിരിച്ചെത്തുന്ന മമ്മൂട്ടിക്ക് വൻ വരവേൽപാണ്‌ തമിഴകത്തുനിന്നും ലഭിക്കുന്നത്. കൂടാതെ റോട്രിടാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വിവിധ രാജ്യങ്ങളിലെ ഇരുനൂറോളം ചിത്രങ്ങളില്‍ നിന്ന് ഇരുപതാം സ്ഥാനം ലഭിച്ച ഏക ഇന്ത്യന്‍ ചിത്രം കൂടിയാണ് പേരന്പ്. കൂടതെ ഷാന്‍ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലും, ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ പനോരമയില്‍ ഐ.എഫ്.എഫ്.ഐ ല്‍ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനത്തിന് തന്നെ പ്രേക്ഷകരുടെ വന്‍ പ്രതികരണം ലഭിച്ചിരുന്നു.കൂടാതെ തിരക്ക് കാരണം അധിക പ്രദര്‍ശനം അനുവദിച്ച ഏക ഇന്ത്യന്‍ ചിത്രവും പേരന്പ് ആയിരുന്നു. മമ്മൂട്ടി യുടെ അഭിനയ മികവിനെ പുകഴ്ത്തി സിനിമ ലോകത്തെ തന്നെ നിരവധി പേര് രംഗത്ത് വന്നിരുന്നു .

ചിത്രത്തില്‍ അമുദാന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അച്ഛനും സ്പാസ്റ്റിക് രോഗ ബാധിതയായ മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പേരന്‍പിലൂടെ പറയുന്നത്. ദേശീയ അവാർഡ് ജേതാവ് റാം സംവിധാനം ച്യ്ത ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ്. സംഗീത സംവിധാനം യുവൻ ശങ്കർ രാജ.