X

ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ടെത്തിയ സിപിഎംകാര്‍ക്ക് കമ്മല്‍ ഊരി നല്‍കി വീട്ടമ്മ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലോകമൊട്ടാകെ നിന്നു സഹായധനം എത്തിക്കൊണ്ടിരിക്കുന്നു

പ്രളയക്കെടുതിയില്‍ സര്‍വ്വവും നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ കേരളം ഒറ്റക്കെട്ടായി നീങ്ങുകയാണ്. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്കാവശ്യമായ സാധനങ്ങള്‍ കളക്ട് ചെയ്യുന്ന സെന്ററുകള്‍ കുമിഞ്ഞുകൂടിയ സാധനങ്ങള്‍ അയച്ചുകൊടുക്കാന്‍ കഴിയാതെ താല്‍ക്കാലികമായി അടച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലോകമൊട്ടാകെ നിന്നു സഹായധനം എത്തിക്കൊണ്ടിരിക്കുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്ത് സജീവമാണ്.

ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയവര്‍ക്ക് തന്റെ കമ്മല്‍ ഊരി നല്‍കിയാണ് ഒരു വീട്ടമ്മ മാതൃകയായത്. സിപിഎം വൈലോങ്ങര കമ്മിറ്റിയുടെ ദുരിതാശ്വാസ പിരിവിലേക്കായാണ് വീട്ടമ്മ കമ്മല്‍ നല്‍കിയത്. മേച്ചേരിപറമ്പിലെ കോട്ടേക്കാട് ഇന്ദിരയാണ് ദുരിതാശ്വാസ സഹായത്തിനായി കമ്മല്‍ ഊരി നല്‍കിയത്.

This post was last modified on August 20, 2018 1:18 pm