X

കല്യാണം നടക്കുന്നില്ല, പെണ്ണന്വേഷിച്ച് മലയാളിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌- വൈറല്‍

പോസ്റ്റ്‌ ഇട്ടതിനു ശേഷം നിരവധി പേരാണ് കല്യാണാലോചനകളുമായി ബന്ധപ്പെടുന്നത്

ഏഴുവര്‍ഷമായി കല്യാണം കഴിക്കാന്‍ ശ്രമിച്ചിട്ടും ഇഷ്ടപ്പെട്ട പങ്കാളിയെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ മലപ്പുറം മഞ്ചേരി സ്വദേശി രഞ്ജിഷ് മഞ്ചേരി കണ്ടെത്തിയ വഴിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. തനിക്ക് 34 വയസായെന്നും ഇതുവരെ വിവാഹം കഴിക്കാന്‍ പറ്റിയിട്ടില്ലെന്നും പെണ്‍കുട്ടികളുണ്ടെങ്കില്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ തന്നെ അറിയിപ്പ് നല്‍കുകയായിരുന്നു രഞ്ജിഷ് ചെയ്തത്.

ഒപ്പം മാതാപിതാക്കള്‍ക്കൊപ്പം വീടിനു മുന്നില്‍ നിന്നുള്ള സെല്‍ഫിയും രഞ്ജിഷ് ഇട്ടിട്ടുണ്ട്. പോസ്റ്റിന് വമ്പന്‍ പ്രതികരണമാണ് വായനക്കാരില്‍ നിന്നു ലഭിക്കുന്നത്. ഇതിന 4,000-ത്തോളം പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തു കഴിഞ്ഞു. ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതിനു ശേഷം വിവിധ രാജ്യങ്ങളില്‍ നിന്നടക്കം ആളുകള്‍ ബന്ധപ്പെടുന്നുണ്ടെന്ന് രഞ്ജിഷ് ഖലീജ് ടൈംസിനോട് പറഞ്ഞു. തന്റെ അതേ പ്രായത്തിലുള്ളവരും ഡൈവോഴ്‌സ് ചെയ്തവരുമൊക്കെയുണ്ട്. ഇഷ്ടപ്പെട്ട ചിലര്‍ക്ക് വാട്‌സാപ്പ് നമ്പന്‍ നല്‍കി ഫോട്ടോയും മറ്റു വിവരങ്ങളും നല്‍കി കാത്തിരിക്കുകയാണെന്നും രഞ്ജിഷ് പറയുന്നു.

കഴിഞ്ഞ ഏഴുവര്‍ഷമായി വിവാഹം കഴിക്കണമെന്ന ആഗ്രഹത്തോടെ വിവിധ മാട്രിമോണിയല്‍ സൈറ്റുകളിലൊക്കെ പരസ്യം നല്‍കുകയും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വഴി ആലോചന നടത്തിയെങ്കിലും ഒന്നും ശരിയായില്ലെന്ന് രഞ്ജിഷ് പറയുന്നു. ഇതോടെയാണ് പുതിയ വഴി തേടാന്‍ തീരുമാനിച്ചത്. ഇത് ഫലവത്താകുമെന്ന വിശ്വാസത്തിലാണ് രഞ്ജിഷ് ഇപ്പോള്‍.

രഞ്ജിഷിന്റെ പോസ്റ്റ്‌ ഇങ്ങനെയാണ്:

എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അനേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കില്‍ അറിയിക്കണം. My number: 8593917111. എനിക്ക് 34 വയസ്. കണ്ടിഷ്ടപ്പെടണം, മറ്റി ഡിമാന്റുകളില്ല. ജോലി: പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ( ranjishmanjeri.com ). ഹിന്ദു. ജാതി വിഷയമല്ല. അച്ചനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട്. #FacebookMatrimony ഇങ്ങനെ പ്രയോജനപ്പെടുത്താം എന്ന ആശയം എന്റേതല്ല. അദ്ദേഹത്തിന്റെ പേര് പിന്നീട് പറയാം. #RanjishManjeri