X

മെട്രോയിലെ മദ്യപാനി; ഒരു മിണ്ടാപ്രാണിയോടായിരുന്നു സോഷ്യല്‍ മീഡിയയുടെ ക്രൂരത

ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്നും മരണാസന്നനായ അനുജനെ ഓര്‍ത്തുള്ള മനോവിഷമം കൊണ്ട് തളര്‍ന്ന് കിടന്നതാണെന്നുമാണ് സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത്

കൊച്ചി മെട്രോ ട്രെയിനില്‍ മദ്യപിച്ച് കിടന്നുറങ്ങി എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത് ബധിരനും മൂകനുമായ എല്‍ദോ എന്ന വ്യക്തിയുടെ വീഡിയോ. യഥാര്‍ഥത്തില്‍ ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്നും മരണാസന്നനായ അനുജനെ ഓര്‍ത്തുള്ള മനോവിഷമം കൊണ്ട് തളര്‍ന്ന് കിടന്നതാണെന്നുമാണ് സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത്.

മെട്രോയിലെ മദ്യപാനിയെന്ന ആക്ഷേപത്തിനും വിമര്‍ശനത്തിനും ഇരയായ എല്‍ദോ അങ്കമാലി കിടങ്ങൂര്‍ സ്വദേശിയാണ്. രണ്ടു കുട്ടികള്‍ക്കും സംസാരിക്കാന്‍ കഴിയാത്ത ഭാര്യയ്ക്കുമൊപ്പമാണ് ബധിരനും മൂകനുമായ എല്‍ദോയുടെ ജീവിതം. എറണാകുളം ജനറല്‍ ആശുപത്രിയിയില്‍ അത്യാസന്ന നിലയില്‍ അനുജനെ കണ്ടു മടങ്ങും വഴി, മകന്റെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് എല്‍ദോ മെട്രോയില്‍ കയറിയത്.


മനോരമ ന്യൂസിന്റെ വീഡിയോ കാണാം

സ്വന്തം അനുജന്‍ മരണാസന്നനായി കണ്ടതിന്റെ വിഷമത്തിലായിരുന്ന എല്‍ദോ തളര്‍ന്ന് മെട്രോയില്‍ കിടന്നുപോയതാണ്. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായ എല്‍ദോയെ കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും നല്ല അഭിപ്രായം മാത്രമാണ് എന്ന് ഈ വിവരം പുറത്തുകൊണ്ടു വന്ന മനോരമ ന്യൂസ് പറയുന്നു.

 

This post was last modified on June 24, 2017 9:32 am