X

‘ഞാന്‍ അഭിമാനിക്കുന്നു.. എന്റെ പെണ്‍കുട്ടികളെ ഓര്‍ത്ത്..’ ; ഒരു ജീവന്‍ രക്ഷിക്കാന്‍ നടത്തിയ ശ്രമത്തെ കുറിച്ച് അധ്യാപികയുടെ കുറിപ്പ്

ആശുപത്രിയില്‍ സമയത്തിന് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല... എങ്കിലും എന്റെ വിദ്യാര്‍ത്ഥിനികളുടെ നന്മ, ജീവിതത്തില്‍ പകര്‍ത്തിയ മൂല്യബോധം എന്നെ സന്തോഷിപ്പിക്കുന്നു...

‘ഞാന്‍ അഭിമാനിക്കുന്നു.. എന്റെ പെണ്‍കുട്ടികളെ ഓര്‍ത്ത്..’ ഇത് ഒരു അധ്യാപികയുടെ വാക്കുകളാണ്. അവരുടെ വിദ്യാര്‍ഥിനികളുടെ മനുഷ്യത്വപരമായ ഒരു പ്രവൃത്തിയാണ് ആ വാക്കുകളിലേക്ക് ആ ടീച്ചറേ നയിച്ചത്. എന്‍ എസ് എസ് വനിതാ കോളേജിലെ (നിറമണ്‍കര) അസി. പ്രാഫസറായ വിനീത മോഹന്‍ കഴിഞ്ഞ ദിവസം തന്റെ ഫെയ്‌സ്ബുക്കില്‍ ഒരു സിസിടീവി ദൃശ്യം ഷെയര്‍ ചെയ്തുകൊണ്ട് കുറിച്ച വാക്കുകള്‍ അവര്‍ക്ക് മാത്രമല്ല, മനുഷ്യരെന്ന നിലയില്‍ നമ്മുക്കും അഭിമാനിക്കാവുന്ന കാര്യമാണ്. വിനീത മോഹന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

‘ഞാന്‍ അഭിമാനിക്കുന്നു… എന്റെ പെണ്‍കുട്ടികള്‍… എന്‍ എസ് എസ് കോളേജ് നിറമണ്‍കരയിലെ രണ്ടാം വര്‍ഷ തത്വശാസ്ത്ര വിദ്യാര്‍ത്ഥിനികള്‍. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് പരീക്ഷ കഴിഞ്ഞ് വീട്ടില്‍ പോകാന്‍ ബസ് കാത്തു നില്‍ക്കവെ അവരുടെ മുന്നില്‍ കുഴഞ്ഞു വീണ വൃദ്ധന്‍.. ആംബുലന്‍സ് വിളിച്ചു വരുത്തി; റോഡില്‍ നിന്ന മറ്റാരും കൂടെ പോകാന്‍ തയാറാകാതിരുന്നപ്പോള്‍ അവര്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു.. വേദനയോടെ പറയട്ടെ, അദ്ദേഹത്തിന് ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു. ആശുപത്രിയില്‍ സമയത്തിന് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല… എങ്കിലും എന്റെ വിദ്യാര്‍ത്ഥിനികളുടെ നന്മ, ജീവിതത്തില്‍ പകര്‍ത്തിയ മൂല്യബോധം എന്നെ സന്തോഷിപ്പിക്കുന്നു… ഞാന്‍ അഭിമാനിക്കുന്നു.. ദീപിക, കീര്‍ത്തി, ജ്യോത്സ്‌ന, ശ്രീലക്ഷ്മി..(CC ടീവി ദൃശ്യം…. റെസിഡന്‍സ് അസോസിയേഷന്‍ അനുമോദനം) (കൂട്ടിച്ചേര്‍ക്കട്ടെ.. വിവരം ഇന്നറിഞ്ഞ ഞാന്‍ സ്‌നേഹം അറിയിക്കാനായി അവരെ രാത്രി എട്ടുമണിക്ക് വിളിക്കുമ്പോള്‍ അവര്‍ രണ്ടുപേര്‍ ബസിലാണ്. വീടെത്തിയിട്ടില്ല.. അത്രയും ദൂരെ പോകേണ്ടവര്‍.. )’


Related Post
Leave a Comment