മാലേഗാവ് സ്ഫോടന കേസില്‍ പ്രതി ലെഫ്.കേണല്‍ ശ്രീകാന്ത് പുരോഹിതിന് ഇന്ന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ ജാമ്യം കിട്ടുന്നതിന് മുമ്പ് തന്നെ ടൈംസ് നൗ ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ആളെ വിളിച്ചു. ടൈംസ് നൗ ചാനലില്‍ നിന്ന് ഇത് സംബന്ധിച്ച് തനിക്ക് ലഭിച്ച ഫോണ്‍ കോളിനെക്കുറിച്ച് ചിത്രകാരനും എഴുത്തുകാരനുമായ പ്രവീണ്‍ മിശ്രയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. വിഷയം എന്താണ് എന്ന മിശ്രയുടെ ചോദ്യത്തിന് കേണല്‍ പുരോഹിതിന് ജാമ്യം കിട്ടും എന്നായിരുന്നു ചാനലില്‍ നിന്ന് വിളിച്ച യുവതിയുടെ മറുപടി.
This post was last modified on August 21, 2017 3:56 pm