കരിമ്പിന്‍ കാട്ടില്‍ ഒളിച്ചിരിക്കുന്ന കുറ്റവാളിയെ പുറത്ത് ചാടിക്കാന്‍ പൊട്ട തോക്ക് കാണിച്ച് വാ കൊണ്ട് വെടി പൊട്ടിക്കു്ന്ന ഉത്തര്‍പ്രദേശ് പോലീസിന്റെ വീഡിയോ വൈറലാകുന്നു. കുറ്റവാളിയെ നേരിടുന്നതിന് ഇടയ്ക്ക് തോക്ക് പ്രവര്‍ത്തന രഹിതമായി. തുടര്‍ന്ന് നിറയൊഴിക്കുന്നതിന്റെ ശബ്ദം മിമിക്രി കാട്ടി പോലീസ് കള്ളനെ പറ്റിക്കുകയായിരുന്നു.
റുക്സര്‍ എന്ന കുറ്റവാളിയെ പിന്തുടരുന്നതിന് ഇടയാണ് സംഭവം. കുറ്റവാളിയെ പിന്തുടര്‍ന്നെത്തിയ പോലീസുകാന്റെ തോക്ക് പ്രവര്‍ത്തന രഹിതമായി. ഇതേ തുടര്‍ന്ന് കൂട്ടത്തിലുള്ള മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ കള്ളനോട് പുറത്ത് ഇറങ്ങിവരാനും അയാളെ പേടിപ്പിക്കാന്‍ വെടിയുതിര്‍ക്കുന്ന ശബ്ദം അനുകരിക്കുകയുമായിരുന്നു.
18 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ റുക്സര്‍റിനെ പിന്നീട് മുട്ടിനു താഴെ വെടിവച്ചു കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയുകയും ചെയ്തു. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരുക്കുണ്ട്.
Leave a Comment