X

എമ്മാ സ്റ്റോണും റെയാന്‍ ഗോസ്ലിംഗും എആര്‍ റഹ്മാന്റെ തമിഴ് ഗാനത്തിന് ചുവട് വയ്ക്കുന്നു/ വീഡിയോ

'മിന്‍സാര കനവ്' എന്ന തമിഴ് ചിത്രത്തിലെ 'വെണ്ണിലവേ.. വെണ്ണിലവേ.. വിണ്ണൈതാണ്ടി വരുവായാ..' എന്ന ഗാനത്തിനാണ് ഇവര്‍ ചുവട് വയ്ക്കുന്നത്

അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഹോളിവുഡ് ചിത്രം ലാ ലാ ലാന്‍ഡിലെ നായിക നായന്മാരായ എമ്മാ സ്റ്റോണും റെയാന്‍ ഗോസ്ലിംഗും എആര്‍ റഹ്മാന്റെ തമിഴ് ഗാനത്തിന് ചുവട് വയ്ക്കുന്നു. എമ്മാ സ്റ്റോണും റെയാന്‍ ഗോസ്ലിംഗും ‘ലാ ലാ ലാന്‍ഡ്’-ലെ ലൌവ്ലി നൈറ്റ് ഡാന്‍സ് എന്ന ഗാനത്തിന്റെ അകമ്പടിയോടെ ചെയ്യുന്ന നൃത്തത്തിന്റെ എഡിറ്റഡ് റിമിക്‌സ് വേര്‍ഷനാണ് വൈറലായിരിക്കുന്നത്.

‘മിന്‍സാര കനവ്’ എന്ന തമിഴ് ചിത്രത്തിലെ എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ‘വെണ്ണിലവേ.. വെണ്ണിലവേ..’ എന്ന ഗാനമാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രഭുദേവയും കാജലും മനോഹരമാക്കിയ ഈ ഗാനത്തിലെ ദൃശ്യങ്ങള്‍ എമ്മാ സ്റ്റോണും റെയാന്‍ ഗോസ്ലിംഗും കൂടുതല്‍ മനോഹരമാക്കിയെന്നാണ് വീഡിയോ കണ്ട ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.