സിറിയന്‍ അഭയാര്‍ത്ഥിയായ വിദ്യാര്‍ത്ഥിയെ വെളുത്ത വര്‍ഗ്ഗക്കാരനായ കൌമാരക്കാരന് ആക്രമിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രതിഷേധങ്ങള്‍ വിളിച്ചുവരുത്തിയിരിക്കുന്നു. ഇംഗ്ലണ്ടിലെ വെസ്റ്റ് യോര്‍ക്ക്ഷെയര്‍ നഗരത്തിലെ ഹഡേഴ്സ്ഫീല്‍ഡിലെ ആല്മണ്ട്ബറി കമ്യൂണിറ്റി സ്കൂളിലാണ് സംഭവം. 15 കാരനായ ജമാലാണ് ആക്രമിക്കപ്പെട്ടത്. ആക്രമിച്ച കൌമാരക്കാരന്റെ പേര് പുറത്തുവിട്ടിട്ടില്ല.
സംഭവം അറപ്പുളവാക്കുന്നതാണെന്ന് ആസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഷെയ്ന് വാണ് ട്വീറ്റ് ചെയ്തു. “എന്തെങ്കിലും ഉടന്‍ ചെയ്യണം. എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്കൂളുകള്‍ സുരക്ഷിത ഇടങ്ങള്‍ ആയിരിരിക്കണം.”
സംഭവം നടന്നത് കഴിഞ്ഞ മാസമാണെങ്കിലും നിരവധി പേരാണ് വീഡിയോ ഇപ്പോള്‍ ഷെയര്‍ ചെയ്യുന്നത്. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ നടപടി കൈക്കൊള്ളാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.
This post was last modified on November 28, 2018 2:55 pm