X

സിഖ് വിരുദ്ധ കലാപം: 88 പേരുടെ ശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവച്ചു

95 മൃതദേഹങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടും ഒരാള്‍ക്കെതിരെ പോലും കൊലക്കുറ്റം ചുമത്താത്തതിനെ കോടതി വിമര്‍ശിച്ചു.

1984ലെ ഡല്‍ഹി സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ 88 പേര്‍ക്ക് വിചാരണ കോടതി വിധിച്ച ശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരി വച്ചു. 1984 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ സിഖ് അംഗരക്ഷകര്‍ വധിച്ചതിന് പിന്നാലെ ഡല്‍ഹിയിലെ ത്രിലോക്പുരിയിലുണ്ടായ കൂട്ടക്കൊലയില്‍ 95 പേരാണ് ഇരകളായത്. നൂറോളം വീടുകള്‍ അക്രമികള്‍ തീ വച്ച് നശിപ്പിച്ചു. നൂറിലധികം പേരെ കലാപത്തിനും നിരോധനാജ്ഞ ലംഘിച്ചതിനും അറസ്റ്റ് ചെയ്തു. അതേസമയം 95 മൃതദേഹങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടും ഒരാള്‍ക്കെതിരെ പോലും കൊലക്കുറ്റം ചുമത്താത്തതിനെ കോടതി വിമര്‍ശിച്ചു.

1984ലെ സിഖ് കൂട്ടക്കൊല കേസുകളില്‍ ആദ്യത്തെ വധശിക്ഷ; ഒരാള്‍ക്ക് ജീവപര്യന്തം

This post was last modified on November 28, 2018 3:27 pm