അപ്രതീക്ഷിതമായൊരു പിറന്നാള്‍ ആശംസയാണ് മോഹന്‍ലാലിനെ തേടിയെത്തിയിരിക്കുന്നത്. സിനിമയില്‍ നിന്നല്ല, ക്രിക്കറ്റ് ലോകത്തു നിന്നാണ് ആ ആശംസ. സാക്ഷാല്‍ വീരേന്ദ്ര സേവാഗിന്റെ വകയാണ് ലാലിനു ജന്മദിന ആശംസ. തന്റെ ട്വിറ്റര്‍ പേജിലാണ് മോഹന്‍ലാലിന്റെ ചിത്രത്തിനൊപ്പം സേവാഗ് ജന്മദിനാശംസ നേര്‍ന്നിരിക്കുന്നത്. മോളിവുഡിന്റെ രാജാവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള് എന്നാണു വീരു കുറിച്ചിരിക്കുന്നത്. വിരേന്ദ്ര സേവാഗിന്റെ സ്നേഹത്തിന് മോഹന്‍ലാല്‍ നന്ദിയും പറഞ്ഞിട്ടുണ്ട്.