ഹിറ്റ് ചാര്‍ട്ടിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന വിരേ ഡി വെഡ്ഡിംഗ് വിവാദത്തിലും മുന്നേറ്റം തുടരുന്നു. കരീന കപൂര്‍, സോനം കപൂര്‍, സ്വര ഭാസ്‌കര്‍, ശിഖ തല്‍സാനിയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സ്ത്രീ കഥാപാത്രങ്ങള്‍ അശ്ലീലം പറയുന്നു എന്നതാണ് റിലീസിന് മുമ്പത്തെ ആരോപണമെങ്കില്‍ നായികമാരിലൊരാളായ സ്വര ഭാസ്‌കറിന്റെ സ്വയംഭോഗ രംഗമാണ് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
രംഗത്തിന്റെ പേരില്‍ കനത്ത അധിഷേപമാണ് സാമൂഹിക മാധ്യമങ്ങളില്‍ സ്വര നേരിടുന്നത്. വെള്ളിത്തിരയില്‍ ഇത്തരം രംഗത്തില്‍ അഭിനയിച്ച സ്വര ലൈംഗിക തൊഴിലാളിയാണെന്നും, ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്ക് അപമാനമാണെന്നും ഉള്ള തരത്തിലാണ് അധിഷേപങ്ങള്‍. താരം ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്നും കമന്റുകള്‍ പറയുന്നു. സിനിമ, സോഫ്റ്റ് പോണ്‍ സിനിമയുടെ സ്വഭാവം കാണിക്കുന്നതാണെന്നും കമന്റുകള്‍ ആരോപിക്കുന്നുണ്ട്.
അതേസമയം സ്വര ഭാസ്‌കറിന്റെ സ്വയംഭോഗ രംഗം നിലവാരമില്ലാത്തതാണെന്ന അഭിപ്രായപ്പെടുന്നവരും കൂട്ടത്തിലുണ്ട്. ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്പ് സ്വര ഭാസ്‌കര്‍ സണ്ണി ലിയോണിന്റെ വീഡിയോകള്‍ കാണണമായിരുന്നെന്നാണ് ഇവരുടെ ഭാഷ്യം. സ്വരയുടെ മുഖഭാവം കൃത്രിമാണെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ തീര്‍ത്തും തമാശരൂപേണയാണ് ചിത്രത്തില്‍ സ്വരയുടെ രംഗം ചിത്രീകരിച്ചിട്ടുള്ളതെന്നും ശ്രദ്ധേയമാണ്. റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ തന്നെ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിട്ടുള്ളത്.
This post was last modified on June 4, 2018 6:02 pm
Leave a Comment