X

കുളച്ചലും വിഴിഞ്ഞവും രാജ്യത്തിന് വേണം; പ്രധാനമന്ത്രി

കുളച്ചലും വിഴിഞ്ഞവും രാഷ്ട്രത്തിന്‍റെ വികസനത്തിന് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുളച്ചല്‍ തുറമുഖത്തിന് അനുമതി നല്‍കിയതില്‍ കേരളത്തിനുള്ള ആശങ്ക മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം അറിയിച്ചപ്പോഴാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

രണ്ട് തുറമുഖങ്ങള്‍ വരുന്നതോടെ ചരക്ക് നീക്കം എളുപ്പമാകുമെന്നും എന്നാല്‍ ആദ്യം തുടങ്ങിയ പദ്ധതി എന്ന നിലയില്‍ വിഴിഞ്ഞത്തിന് മുന്‍ഗണന ലഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ തീര്‍ക്കുമെന്നും നരേന്ദ്ര മോദി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അടുത്തടുത്ത് രണ്ട് തുറമുഖങ്ങള്‍ വരുന്നതിലെ ആശങ്ക അറിയിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തില്‍ തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എംപിമാരായ സിപി നാരായണന്‍, പി കരുണാകരന്‍, ശശി തരൂര്‍, കെ കെ രാഗേഷ്, സുരേഷ് ഗോപി എന്നിവരും ഉണ്ടായിരുന്നു.

This post was last modified on December 27, 2016 4:32 pm