X

തമിഴ്‌നാടിന് കൊടുക്കുമെന്ന് ഗഡ്കരി, വിഴിഞ്ഞം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

വിഴിഞ്ഞത്ത് തുറമുഖ പദ്ധതി നടപ്പിലാക്കിയില്ലെങ്കില്‍ പദ്ധതി തമിഴ്‌നാടിന് നല്‍കുമെന്ന് കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അതേസമയം പദ്ധതി എന്തു വിലകൊടുത്തും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിഴിഞ്ഞം തുറമുഖ പദ്ധതി വിഷയത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

കേരളം രാഷ്ട്രീയം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ഗഡ്കരി പദ്ധതി നഷ്ടമായാല്‍ കേന്ദ്രത്തെ കുറ്റം പറയരുതെന്നും പറഞ്ഞ് ജാമ്യം എടുക്കുകയും ചെയ്തു. വിഴിഞ്ഞത്തു നിന്ന് ഏറെയകലെ അല്ലാത്ത കുളച്ചലില്‍ തമിഴ്‌നാട് തുറമുഖ പദ്ധതി നടപ്പിലാക്കാന്‍ സഹായത്തിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചുവെന്ന വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് ഗഡ്കരിയുടെ പ്രസ്താവന വന്നിരിക്കുന്നത്.

പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന താല്‍പര്യങ്ങള്‍ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നും എല്ലാം സുതാര്യമായാണ് നടക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ തള്ളിക്കളഞ്ഞു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുപ്പം പുലര്‍ത്തുന്ന അദാനി ഗ്രൂപ്പിന് വിഴിഞ്ഞം തുറമുഖ പദ്ധതി കൈമാറുന്നത് സംബന്ധിച്ച് കേരളത്തില്‍ വിവാദം ഉയര്‍ന്നിരുന്നു. രാജ്യത്ത് വിവിധയിടങ്ങളില്‍ സ്വകാര്യ തുറമുഖങ്ങള്‍ നിര്‍മ്മിച്ച് പ്രവര്‍ത്തിക്കുന്ന അദാനി ഗ്രൂപ്പ് പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

This post was last modified on December 27, 2016 3:10 pm