അഴിമുഖം പ്രതിനിധി
കാബിനറ്റ് റാങ്കിലുള്ള ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായി വി എസ് അച്യുതാന്ദനെ നിയമിച്ചു കൊണ്ട് മന്ത്രിസഭ തീരുമാനം വന്നു.മൂന്ന് അംഗങ്ങള്‍ ഉള്ള കമ്മീഷനെയാണ് മന്ത്രിസഭ യോഗം തീരുമാനിച്ചിരിക്കുന്നത്. വിഎസിനെ കൂടാതെ മുന്‍ ചീഫ് സെക്രട്ടറിമാരായിരുന്ന നീല ഗംഗാധരന്റെയും സിപി നായരുടെയും പേരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങളായി പരിഗണിക്കുന്നത്.ചീഫ് സെക്രട്ടറി റാങ്കിലായിരിക്കും സമിതി അംഗങ്ങളെ നിയമിക്കുക.
സംസ്ഥാനത്ത് നിലവിലുള്ള ഭരണ സംവിധാനങ്ങള്‍ പരിശോധനകള്‍ നടത്തി വേണ്ട പരിഷ്‌കാരങ്ങള്‍ക്ക് ശുപാര്‍ശ നല്‍കുകയാണ് കമ്മീഷന്‍ ചെയര്‍മാന്റെ ചുമതല. എന്നാല്‍ വിഎസിനെ തല്‍സ്ഥാനത്ത് നിയമിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ കേസുകള്‍ നിലവിലുണ്ട്.
This post was last modified on December 27, 2016 4:31 pm
Leave a Comment