X

യൂപിയില്‍ വീണ്ടും ബലാല്‍സംഗം; അധ്യാപികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശില്‍ അമ്മയും മകളും ബലാല്‍സംഗത്തിനിരയായ സംഭവം നടന്ന് ദിവസങ്ങള്‍ കഴിയുന്നതിനു മുമ്പ് ബെറെയ്‌ലിയില്‍ അധ്യാപികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിനു പുറമെ അത് ചിത്രീകരിക്കുകയും ചെയ്തു.

സ്‌കൂളിലേക്ക് നടക്കുന്ന വഴിയില്‍  മൂന്ന് പേര്‍ കാറില്‍ വന്ന് തന്നെ കാറിനുള്ളിലേക്ക് വലിച്ചിടുകയായിരുന്നുവെന്നാണ് ബലാല്‍സംഗത്തിനരയായ അധ്യാപിക പോലീസിനോട് പറഞ്ഞത്. ചിത്രീകരിച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും അവരില്‍ ഒരാള്‍ ഭീഷണിപ്പെടുത്തി.

വെള്ളിയാഴ്ച രാത്രിയിലാണ് നോയ്ഡ സ്വദേശിയായ അമ്മയും അവരുടെ 13വയസ്സുകാരിയായ മകളും ഷാജഹാന്‍പൂരിലേക്ക് പോകുന്ന വഴി ബലാല്‍സംഗത്തിനിരയായത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ ക്രമസമാധാന ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്‍ രാജേഷ് സിങ്‌നെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്ത് പോലീസ് എത്തി തെളിവു ശേഖരിച്ചു.

This post was last modified on December 27, 2016 4:31 pm