X

മകന്റെ കേസ് എഴുതി തള്ളിയതുകൊണ്ടാണ് വിഎസ് വിജിലന്‍സ് ഡയറക്ടറെ പുകഴ്ത്തുന്നത്: കെഎം മാണി

അഴിമുഖം പ്രതിനിധി

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പുകഴ്ത്തുന്നത് മകന്റെ കേസ് എഴുതി തള്ളിയതുകൊണ്ടാണെന്ന് പരിഹസിച്ച് കെഎം മാണി. മനുഷ്യന് നന്ദിയും ഉപകാരസ്മരണയും ഉള്ളത് നല്ല കാര്യമാണെന്നും വിഎസിനെ ലക്ഷ്യമാക്കി മാണി പരിഹസിച്ചു.

അതെസമയം സോളാര്‍ കേസില്‍ ബെംഗളുരു കോടതി ശിക്ഷിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് വിഎസ് നടത്തിയത്. തട്ടിപ്പുകേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ മുഖ്യമന്ത്രി എന്ന പദവി ഉമ്മന്‍ ചാണ്ടിക്ക് സ്വന്തമായെന്നും സോളാര്‍ കേസില്‍ വന്നിരിക്കുന്ന ശിക്ഷാവിധി ഒരു ടെസ്റ്റ് ഡോസ് മാത്രമാണെന്നും വിഎസ് വിമര്‍ശിച്ചു.

ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ച ശിക്ഷ കേരളീയ സമൂഹത്തിനാകെ നാണക്കേടാണെന്നും വിഎസ് പറഞ്ഞു. കൂടാതെ ബാര്‍കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന കെ ബാബുവിനെയും വിഎസ് പരിഹസിച്ചു. കെ ബാബുവിന് വിജിലന്‍സ് ഓഫീസിലാണ് ഇപ്പോള്‍ ജോലിയെന്നാണ് വിഎസ് പരിഹസിച്ചത്.

This post was last modified on December 27, 2016 2:20 pm