X

പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ സിബിഐ അന്വേഷണം വേണം; ലതീഷ് വി എസിന് കത്ത് നല്കി

അഴിമുഖം പ്രതിനിധി

ആലപ്പുഴയില്‍ പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് കേസിലെ ഒന്നാം പ്രതി ലതീഷ് ബി ചന്ദ്രന്‍ കത്തുനല്‍കി. നിരപാധികളെ പ്രതികളാക്കിയാണ് പോലീസ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും യഥാര്‍ത്ഥ പ്രതികളെ പുറത്ത് കൊണ്ടുവരുന്നതിന് സിബിഐ അന്വേഷണം ആവശ്യമാണെന്നും ഇതിനായി പ്രതിപക്ഷ നേതാവ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നുമാണ് കത്തിലെ ആവശ്യം.

നേരത്തെ വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ് ലതീഷ്. ആലപ്പുഴ മുഹമ്മയിലെ സമന്വയ വായനശാലയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് വിഎസ് എത്തിയത്. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അനുമതിയില്ലാതെ സംഘടിപ്പിച്ച പരിപാടിയില്‍ വിഎസിന് വലിയ സ്വീകരണമാണ് ലഭിച്ചത്. വന്‍ ജനക്കൂട്ടത്തിന്റെ സാന്നിധ്യവും പാര്‍ട്ടി നേതൃത്വത്തിന് തിരിച്ചടിയായി. എന്നാല്‍ പരിപാടിയില്‍ പങ്കെടുത്ത പാര്‍ട്ടി നേതാക്കളെ കുറിച്ച് ജില്ലാ നേതൃത്വം വിവരങ്ങള്‍ ശേഖരിച്ച് വരിയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പാര്‍ട്ടി നടപടി സ്വീകരിച്ച വ്യക്തിയില്‍ നിന്നും വിഎസ് നേരിട്ട് പരാതി സ്വീകരിച്ചതിലും നേതൃത്വത്തിന് അതൃപ്തിയുണ്ട്. 

This post was last modified on December 27, 2016 2:57 pm