ലോ അക്കാഡമിയിലെ സമരം വിദ്യാര്‍ത്ഥികളുടെ മാത്രം പ്രശ്‌നമല്ലെന്നം അതൊരു പൊതുപ്രശ്‌നമാണെന്നും വിഎസ് അച്യുതാനന്ദന്‍. ലോ അക്കാഡമി കൈവശം വച്ചിരിക്കുന്ന അധികഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന് വിഎസ് വീണ്ടും ആവശ്യപ്പെട്ടു. ലോ അക്കാഡമിയിലെ പ്രശ്‌നം വിദ്യാര്‍ത്ഥി സമരം മാത്രമാണെന്നും ഭൂമിയുടെ പ്രശ്‌നം ഇതില്‍ വരുന്നില്ലെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വിഎസ് തള്ളി. അധികാര ശക്തികളെ നിയന്ത്രിക്കേണ്ടവര്‍ അതിന് കീഴടങ്ങരുതെന്ന് വിഎസ് പറഞ്ഞു. ലോ അക്കാഡമിയുടെ ഭൂവിനിയോഗം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിഎസ് റവന്യൂ മന്ത്രിക്ക് കത്തയച്ചു.
This post was last modified on January 30, 2017 2:29 pm
Leave a Comment