X

മോദി കുടുംബം ഉപേക്ഷിച്ചത് കൊണ്ട് ആ കുടുംബം രക്ഷപ്പെട്ടു: വി എസ്

സമ്പദ്ഘടനയെ അല്ല ജനങ്ങളെയാണ് മോദി ക്യാഷ്‌ലെസാക്കിയത്.

നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി വി.എസ് അച്യുതാനന്ദന്‍. മോദി കുടുംബം ഉപേക്ഷിച്ചതുകൊണ്ട് ആ കുടുംബം രക്ഷപ്പെട്ടെന്ന് വിഎസ് പറഞ്ഞു. സാധാരണക്കാര്‍ അധ്വാനിച്ചുണ്ടാക്കിയ പണം ബാങ്കില്‍ പിടിച്ചു വച്ച മോദി വ്യവസായികളുടെ നാല്‍പ്പതിനായിരം കോടി രൂപയുടെ കടമാണ് എഴുതി തള്ളിയത്.

50 ദിവസം കൊണ്ടെല്ലാം സാധാരണ നിലയിലാവും, ഇതിനുള്ളില്‍ നോട്ട് നിരോധനം പരാജയമാണെന്ന് ബോധ്യപ്പെട്ടാല്‍ തന്നെ തൂക്കികൊന്നോള്ളൂ എന്നാണ് മോദി പറഞ്ഞത്. ഇമ്മാതിരി വിടുവായത്തമാണ് മോദി പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും വിഎസ് പറഞ്ഞു. ‘ഭായിയോ ബഹനോം’ എന്ന് തൊള്ളകീറി വിളിച്ചു പറഞ്ഞു കൊണ്ട് ജനങ്ങളെ ദ്രോഹിക്കുകയാണ് മോദി ചെയ്യുന്നത്. സമ്പദ്ഘടനയെ അല്ല ജനങ്ങളെയാണ് മോദി ക്യാഷ്‌ലെസാക്കിയത്. രാജ്യത്തിന് വേണ്ടിയാണ് കുടുംബത്തെ ഉപേക്ഷിച്ചു എന്നാണ് മോദി പറയുന്നത്. അതുകൊണ്ട് ആ കുടുംബം രക്ഷപ്പെട്ടു, രാജ്യം കുളം തോണ്ടി – സ്വതസിദ്ധമായ ശൈലിയില്‍ വി എസ് പറഞ്ഞു.

This post was last modified on December 29, 2016 6:25 pm

Related Post
Leave a Comment