X

കേരള – തമിഴ്നാട് അതിര്‍ത്തിയിലെ കണിക പരീക്ഷണം: നിര്‍മ്മാണം തുടങ്ങുന്നതിന് ആഘാത പഠനം നടത്തണമെന്ന് വിഎസ്

മേഖലയിലെ വന്‍കിട ജലസംഭരണികള്‍ക്കും വനഭൂമിക്കും സംഭവിക്കാനിടയുള്ള നാശനഷ്ടങ്ങളെ സംബന്ധിച്ച് കേരള സര്‍ക്കാരും ജനങ്ങളുമായി ആശയവിനിമയം നടത്തി വേണം പഠനങ്ങള്‍ നടത്താനെന്ന് വിഎസ് പ്രസ്താവനയില്‍ പറയുന്നു.

കേരള അതിര്‍ത്തിയോട് ചേര്‍ന്ന് തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന കണികാ പരീക്ഷണശാലയ്ക്ക് വേണ്ടി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മുമ്പ് കേരള സര്‍ക്കാരുമായി കൂടി ആലോചിച്ച് ശാസ്ത്രീയമായി അതിന്റെ ആഘാതപഠനം നടത്തണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മേഖലയിലെ വന്‍കിട ജലസംഭരണികള്‍ക്കും വനഭൂമിക്കും സംഭവിക്കാനിടയുള്ള നാശനഷ്ടങ്ങളെ സംബന്ധിച്ച് കേരള സര്‍ക്കാരും ജനങ്ങളുമായി ആശയവിനിമയം നടത്തി വേണം പഠനങ്ങള്‍ നടത്താനെന്ന് വിഎസ് പ്രസ്താവനയില്‍ പറയുന്നു.

തേനിയിലെ കണികാ പരീക്ഷണ പദ്ധതി കേരളത്തിന്റെയും തമിഴ്നാടിന്‍റെയും പ്രദേശങ്ങളില്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നാണ് വിമര്‍ശകരുടെ വാദം. തേനി ജില്ലയില്‍ അമ്പരപ്പര്‍ മലയില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന പരീക്ഷണ ശാലയ്‌ക്കെതിരെ പ്രദേശവാസികള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി നിഷേധിച്ചിരുന്നു. 6500 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. പശ്ചിമഘട്ട മലനിരയിലെ അമ്പരപ്പർ മലയിൽ രണ്ടര കിലോമീറ്റർ തുരങ്കമുണ്ടാക്കി ഭൂഗർഭ പരീക്ഷണശാല സ്ഥാപിച്ച് കണിക പരീക്ഷണം നടത്താൻ 2010ലാണ് കേന്ദ്രസർക്കാർ അനുതി നല്‍കിയത്.

This post was last modified on March 17, 2018 6:29 pm