X

ഞാന്‍ പണറാഞ്ചി അര്‍ജ്ജുനന്‍; പിണറായിയെ പരിഹസിച്ച് വി ടി ബലറാം

അഴിമുഖം പ്രതിനിധി

പിണറായി വിജയനെയും എല്‍ഡിഎഫിനെയും പരിഹസിച്ച് കോണ്‍ഗ്രസ് യുവനേതാവും തൃത്താല എം എല്‍ എയുമായ വി ടി ബലറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പിണറായിയെ പണറാഞ്ചി അര്‍ജ്ജുനന്‍ എന്നാണ്   ബലാറാം പോസ്റ്റില്‍ ആക്ഷേപിക്കുന്നത്. പിണറായിയുടെ വാക്കുകളെന്നപോലെ കുറിച്ചിരിക്കുന്ന പോസ്റ്റില്‍ എല്‍ഡിഎഫിനെതിരെയുള്ള വിമര്‍ശനങ്ങള്‍ പരിഹാസരൂപേണയാണ് ബലറാം ചേര്‍ത്തിരിക്കുന്നത്. ബാറും സരിതയും ടി പി ചന്ദ്രശേഖരന്‍ വധവുമെല്ലാം അതില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ കൊടുത്തിരിക്കുന്നു;

ഞാന്‍ പണറാഞ്ചി അര്‍ജ്ജുനന്‍
ഒന്ന് ചോദിക്കട്ടെ,
വികസന വിരോധത്തിന്റെ പേരില്‍ നമ്മുടെ ആള്‍ക്കാര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്?
വെറുതെ കരിങ്കൊടി കാണിക്കാനാണോ പ്രതിപക്ഷം?
സംരംഭകയുടെ ചെലവിലാണോ എല്‍.ഡി.എഫിന് പുരോഗതി വരേണ്ടത്?
മനുഷ്യത്ത്വമില്ലാതെയാണോ അമ്പത്തൊന്ന് വെട്ട് വെട്ടേണ്ടത്?
അവസരവാദിത്തവും ബാര്‍ മുതലാളിത്തവുമുള്ള കീശ വികസനത്തിന്
എല്‍.ഡി.എഫിനൊപ്പം അണിനിരക്കൂ.

This post was last modified on December 27, 2016 3:55 pm