X

വ്യാപം നിയമന കുംഭകോണം: മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

മധ്യപ്രദേശിലെ വ്യാപം നിയമന കുംഭകോണ കേസിലെ പ്രധാന പ്രതികളിലൊരാളായ രമേഷ് ശിവഹരെയെ സിബിഐയും ഉത്തര്‍ പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും ചേര്‍ന്ന് കാണ്‍പൂരില്‍ നിന്നും അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് ശിവഹരെ അറസ്റ്റിലായത്. വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് പരീക്ഷയില്‍ ആള്‍ മാറാട്ടമടക്കമുള്ള ക്രമക്കേടുകള്‍ക്ക് ചുക്കാന്‍ പിടിച്ച ഇടനിലക്കാരന്‍ ശിവഹരെയാണെന്നാണ് ആരോപണം. കേസ് അന്വേഷിക്കുന്ന ഏജന്‍സികളുടെ കണ്ണ് വെട്ടിച്ച് നടക്കുകയായിരുന്നു ഈ ഉത്തര്‍പ്രദേശ് സ്വദേശി. 2014-ല്‍ മധ്യപ്രദേശ് ഹൈക്കോടതി ഇയാളുടെ മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു.

 

This post was last modified on December 27, 2016 4:02 pm

Related Post
Leave a Comment