X

ആയിരത്തോളം റബര്‍ തറാവുകള്‍ക്കൊപ്പം ചൂടുള്ള ഒരു കുളി കുളിക്കണോ? എന്നാല്‍ ഇങ്ങോട്ട് പോര്

അഴിമുഖം പ്രതിനിധി

ഡിസംബര്‍ മാസത്തിലെ ഈ തണുപ്പത്ത് ആയിരത്തോളം മഞ്ഞ റബര്‍ തറാവുകള്‍ക്കൊപ്പം ചൂടുള്ള ഒരു കുളി കുളിക്കണോ? ഉണ്ടെങ്കില്‍ നേരെ വിട്ടോ ജപ്പാനിലേക്ക്. അവിടെ ചെന്നാല്‍ സംഭവം നടക്കും. ജപ്പാനിലെ ഓസക്കയില്‍ ഒരു ബാത്ത് ഹൗസുണ്ട്(പണം കൊടുത്ത് ഉപയോഗിക്കാവുന്ന പൊതുകുളിപ്പുര) അവിടുത്തെ ഇപ്പോഴുള്ള ട്രന്‍ഡിംഗ് കുളി റബര്‍ തറാവുകള്‍ക്കൊപ്പം ചൂടു വെള്ളം നിറഞ്ഞ ബാത്ത് ടബില്‍ കുളിക്കുന്നതാണ്.

12 വര്‍ഷം മുമ്പാണ് ബാത്ത് ഹൗസില്‍ ഈ ആശയം നടപ്പാക്കിയത്. പക്ഷെ ഇപ്പോഴാണ് ആളുകള്‍ക്ക് അതിന്റെ ഹരം മനസിലായി തുടങ്ങിയതെന്ന് ഉടമസ്ഥന്‍ പറയുന്നു. തണുപ്പു സമയത്ത് റബര്‍ തറാവുകള്‍ക്കൊപ്പം ചൂടു വെള്ളത്തില്‍ കിടക്കുമ്പോള്‍ പിരിമുറക്കം കുറയുമെന്നും കുട്ടികളെപ്പോലെയാകുന്നുവെന്നുമാണ് ഇവിടുത്തെ കുളിയെക്കുറിച്ച് അനുഭവസ്ഥര്‍ പറയുന്നത്.

ഈ ബാത്ത് ടബ്ബില്‍ കുളിക്കുന്ന കുട്ടികളും ആവേശത്തിലാണ്. ഇത്രയും തറാവുകളുമായി കളിച്ച് രസിച്ച് കുളിക്കുന്നത് മറക്കാന്‍ പറ്റില്ലെന്നാണ് അവര്‍ പറയുന്നത്. തണുപ്പത്ത് വെള്ളത്തില്‍ ഇറങ്ങാന്‍ മടിയുള്ള കുറുമ്പന്‍മാരെയും കുറുമ്പിമാരെയും ഇങ്ങോട്ടു വിട്ടാല്‍ മതി. ചാടി ഇറങ്ങിക്കോളും കുളിക്കാന്‍.

This post was last modified on December 27, 2016 4:52 pm