സംസ്ഥാന സര്‍ക്കാരിന്റെ പശ്ചിമഘട്ട സംരക്ഷണം കബളിപ്പിക്കലായി മാറുകയാണെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എംഎല്‍എ. പശ്ചിമഘട്ട സംരക്ഷണത്തിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ഡോ: കസ്തൂരി രംഗന്‍ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കര്‍ഷകവിദ്ധവും പരിസ്ഥിതി വിരുദ്ധവും ആണ്. ഈ കമ്മറ്റി പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണ്ണയിച്ച രീതി തികച്ചും അശാസ്ത്രീയമാണ്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് കേരള സര്‍ക്കാര്‍ സ്വീകരിച്ച പല നടപടികളും ശ്ലാഘനീയവും മാതൃകാപരവുമാണ്. എന്നാല്‍ വനഭുമി യുടെ സര്‍വ്വേ നമ്പറുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപെട്ടപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച ചില നടപടികള്‍ പുന:പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ഇപ്പോള്‍ സര്‍ക്കാരിന്റെ കൈവശമുള്ള വനഭൂമി മാത്രമേ വനമായി പരിഗണിക്കുകയുള്ളൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. അങ്ങനെ വന്നാല്‍ മറ്റുള്ളവരുടെ കൈവശം ഇരിക്കുകയും, ഫോറസ്റ്റ് ട്രൈബ്യൂണലിലും, ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഉള്‍പ്പെടെയുള്ള നിരവധി കോടതികളില്‍ പതിനായിരക്കണക്കിന് ഏക്കര്‍ വനഭൂമിയാണെന്ന് അവകാശപെട്ടു കൊണ്ട് സര്‍ക്കാര്‍ നടത്തുന്ന കേസുകളിലെ സ്ഥിതിയെന്താകും? കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി നല്‍കുന്ന രേഖയില്‍ വനഭൂമിയാണെന്ന് അവകാശപ്പെടാത്ത സ്ഥലം, പിന്നീട് കോടതിയില്‍ എത്തുമ്പോള്‍ മറിച്ച് നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ ഈ കേസുകളെ അത് പ്രതികൂലമായി ബാധിക്കും.
കേരളത്തിലെ വനഭൂമിക്ക് ഇ എസ് എ സ്റ്റാറ്റസ് കൊടുക്കാമെന്ന നിലപാട് വിചിത്രമാണ്. വനഭൂമിക്ക് ആരുടേയും ഔദാര്യം വേണ്ട. അത് 1980ലെ പല്ലും നഖവുമുള്ള കര്‍ശനമായ വന സംരക്ഷണ നിയമത്തിന്റെ കീഴിലാണ് വനേതരഭൂമിയുടെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉണ്ടാക്കിയ നിയമമാണ് പരിസ്ഥിതി സംരക്ഷണ നിയമം.ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇ എസ് എ (പരിസ്ഥിതി ലോല മേഖല) നിലനില്‍ക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ പശ്ചിമഘട്ട സംരക്ഷണം കബളിപ്പിക്കലായി മാറുകയാണെന്ന് അദ്ദേഹം പറയുന്നു.
This post was last modified on December 27, 2016 3:19 pm
Leave a Comment