X

ജൂണ്‍ മുപ്പത് മുതല്‍ നിങ്ങളുടെ ഫോണില്‍ വാട്‌സ്ആപ്പ് ഉണ്ടാകുമോയെന്ന് നോക്കൂ

കഴിഞ്ഞ വര്‍ഷം മുതലാണ് പഴയ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റുകളില്‍ നിന്ന് വാട്ആപ്പ് പിന്മാറാന്‍ ആരംഭിച്ചത്

ജൂണ്‍ മുപ്പത് മുതല്‍ ചില ഫോണുകളില്‍ നിന്നും ജനപ്രിയ മെസേജിംഗ് സര്‍വാസ് ആയ വാട്‌സ്ആപ്പ് അപ്രത്യക്ഷമാകും. നോക്കിയ എസ്40, നോക്കിയ എസ്60, ബ്ലാക്ക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10 ഫോണുകളില്‍ നിന്നാണ് വാട്‌സ്ആപ്പ് സേവനം പിന്‍വലിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിന്‍ഡോസ് ഫോണ്‍ 7, ആന്‍ഡ്രോയിഡ് 2.2, ഐഒഎസ് 6 എന്നിവയുടെ പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലെ സേവനം വാട്‌സ്ആപ്പ് അവസാനിപ്പിച്ചിരുന്നു.

എന്നാല്‍ നോക്കിയ ഫോണുകളിലെ സേവനം തുടരാനാണ് വാട്‌സ്ആപ്പ് അന്ന് തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം മുതലാണ് പഴയ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റുകളില്‍ നിന്ന് വാട്ആപ്പ് പിന്മാറാന്‍ ആരംഭിച്ചത്. ചില ഫോണുകളിലെ സേവനം 2017 ജൂണ്‍ 30 തുടരുമെന്നും അന്ന് വ്യക്തമാക്കിയിരുന്നു. പഴയ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റുകളെല്ലാം പുതിയ ഒഎസിലേക്ക് മാറണമെന്നും വാട്‌സ്ആപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

ആന്‍ഡ്രോയിഡ് 2.3.3+, ഐഒഎസ് 7+, വിന്‍ഡോസ് 8+ തുടങ്ങിയ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാനാകും. ഇതിലും താഴെയുള്ള ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളെല്ലാം എത്രയും വേഗം അപ്‌ഗ്രേഡ് ചെയ്യണമെന്നാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

സിംബിയനില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ ഫോണുകള്‍ക്കും ബ്ലാക്ക്‌ബെറി ഫോണുകള്‍ക്കുമാണ് ഈ തീരുമാനം തിരിച്ചടിയാകും. സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ ചെയ്യാനെടുക്കുന്ന കാലതാമസവും വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറുകള്‍ ലഭ്യമാക്കാന്‍ കഴിയാത്തതുമാണ് ഇവയ്ക്ക് തിരിച്ചടിയാകുന്നത്. 2009ല്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ച സമയത്ത് സിംബിയാനിലും ബ്ലാക്ക്‌ബെറിയിലുമാണ് കൂടുതല്‍ പ്രവര്‍ത്തിച്ചിരുന്നത്. അന്ന് വെറും 25 ശതമാനം മാത്രമാണ് ആന്‍ഡ്രോയിഡില്‍ വാട്‌സ്ആപ്പ് ഉപയോഗിച്ചിരുന്നത്. നിലവില്‍ ആന്‍ഡ്രോയിഡിന്റെ പഴയ 2.1ലും 2.2ലും വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല. വിന്‍ഡോസ് 7.1, ഐഒഎസ് 6 പതിപ്പുകള്‍ ഉപയോഗിക്കുന്നവരും പുതിയ പതിപ്പുകളിലേക്ക് ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യേണ്ടിവരും.

This post was last modified on June 14, 2017 12:46 pm