X

വിഎസിനുള്ള മറുപടി തിരുവനന്തപുരത്ത് നല്‍കും: വെള്ളാപ്പള്ളി

അഴിമുഖം പ്രതിനിധി

വിഎസ് അച്യുതാനന്ദനുള്ള മറുപടി എല്ലാം തിരുവനന്തപുരത്ത് നല്‍കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപിയെ പിളര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നുവെന്നും നടേശന്‍ ആരോപിച്ചു. താന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയിട്ടില്ല. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിച്ചാല്‍ പണി നിര്‍ത്തും. താന്‍ തീയില്‍ കുരുത്തവനാണ് വെയിലത്ത് വാടുകയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അമേരിക്കയില്‍ ടവര്‍ തകര്‍ത്തത് താനാണെന്നും വിഎസ് പറയും. യാത്രയെ ട്വിസ്റ്റ് ചെയ്യാനാണ് ഇരു രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

This post was last modified on December 27, 2016 3:25 pm

Related Post
Leave a Comment