ഡല്‍ഹിയില്‍ നവജാത ശിശുവിനെ ട്രെയിനില്‍ ഇരുന്ന അപരിചതന് കൈമാറി യുവതി അപ്രത്യക്ഷയായി. ബുധനാഴ്ച രാത്രി എട്ടുമണിക്ക് ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയ ഭോപ്പാല്‍ എക്‌സ്പ്രസ് ട്രെയിനില്‍ എത്തിയ ആളുടെ കൈയിലാണ് യുവതി അഞ്ചുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഏല്‍പ്പിച്ച് കടന്നുകളഞ്ഞത്.
പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന യുവതി ട്രെയിന്‍ എത്തിയപ്പോള്‍ ജനാലയ്ക്കരുകില്‍ ഇരുന്ന അപരിചതന്റെ കൈയില്‍ കുഞ്ഞിനെ ഏല്‍പ്പിച്ചിട്ട് താന്‍ ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് യുവതി കടന്നു കളയുകയായിരുന്നു. യുവതിയെ കാണാതെവന്നതോടെ ട്രെയിനില്‍ നിന്നിറങ്ങിയ ഇയാള്‍ ഒന്നരമണിക്കൂറോളം പ്ലാറ്റ്‌ഫോമില്‍ കാത്തു നിന്നിട്ട് അവസാനം പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
പോലീസിന്റെ സഹായത്തോടെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വന്തം അമ്മ തന്നെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കരുതുന്നത്. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
This post was last modified on February 17, 2017 3:08 pm
Leave a Comment