X

ഏകദിനത്തില്‍ സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ശര്‍മ്മ

70 പന്തുകളില്‍ നിന്നും 57 റണ്‍സെടുത്ത രോഹിത് ശര്‍മ്മ കോള്‍ട്ടര്‍ നൈലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി.

ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുണ്ട് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ഏകദിനത്തില്‍ ഒരു ടീമിനെതിരെ അതിവേഗത്തില്‍ 2000 റണ്‍സിന്റെ റെക്കോര്‍ഡാണ് രോഹിത് ശര്‍മ്മ സച്ചിനെ മറികടന്നത്.

37 മത്സരങ്ങളില്‍ നിന്നാണ് രോഹിത് രണ്ടായിരം കടന്നത്. സച്ചിന്‍ ഈ റെക്കോര്‍ഡ് നേടിയത് 37 മത്സരങ്ങളില്‍ നിന്നായിരുന്നു. ഓസ്‌ട്രേലിയ തന്നെയായിരുന്നു എതിരാളികള്‍. ഓസ്‌ട്രേലിയക്കെതിരെ വിവിയന്‍ റിച്ചാര്‍ഡ്‌സ് 44 മത്സരങ്ങളില്‍ നിന്നും നേടിയ രണ്ടായിരം റണ്‍സും റെക്കോര്‍ഡായിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ വിരാട് കോഹ്ലി 44 മത്സരങ്ങളില്‍ നിന്നും എംഎസ് ധോനി 45 മത്സരങ്ങളില്‍ നിന്നും ഈ നേട്ടം കൊയ്തിട്ടുണ്ട്.

70 പന്തുകളില്‍ നിന്നും 57 റണ്‍സെടുത്ത രോഹിത് ശര്‍മ്മ കോള്‍ട്ടര്‍ നൈലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. എങ്കിലും ആദ്യ വിക്കറ്റിലും 127 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഓപ്പണര്‍മാര്‍ പിരിഞ്ഞത്.

read more:പഠിച്ച സ്‌കൂളില്‍ നിന്നും കോഹ്ലിയ്ക്ക് സമ്മാനം ഗ്രൗണ്ടിലെ മണ്ണ്‌

This post was last modified on June 10, 2019 7:03 am