X

ഏഷ്യാ കപ്പിനും ടി20 ലോകകപ്പിനുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

അഴിമുഖം പ്രതിനിധി

ശ്രീലങ്കയില്‍ നടക്കുന്ന ഏഷ്യ കപ്പിനും ടി20 ലോകകപ്പിനും വേണ്ടിയുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും ടീമില്‍ ഇടം പിടിച്ചപ്പോള്‍ ഓള്‍ റൗണ്ടറായ പവന്‍ നേഗി അപ്രതീക്ഷിതിമായി ടീമിലെത്തി.

ഓസ്‌ത്രേലിയക്ക് എതിരെ നടന്ന പരമ്പരയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ച ജസ്പ്രിത് ഭുമ്രയേയും ഹാര്‍ദിക് പാണ്ഡ്യയേയും സെലക്ടര്‍മാര്‍ ഇരു ടൂര്‍ണമെന്റിനുമുള്ള ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇശാന്ത് ശര്‍മ്മയയേും ഭുവനേശ്വര്‍ കുമാറിനേയും ഒഴിവാക്കിയപ്പോള്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തി.

ഓസ്‌ത്രേിലയക്ക് എതിരായ ടീമിലുണ്ടായി മനിഷ് പാണ്ഡ്യയേയും ഒഴിവാക്കിയിട്ടുണ്ട്.

ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് ആറുവരെ ബംഗ്ലാദേശിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. മാര്‍ച്ച് എട്ടു മുതല്‍ ഏപ്രില്‍ മൂന്നു വരെ ടി20 ലോകകപ്പ് ഇന്ത്യയിലും നടക്കും.

ലെഫ്റ്റ് ആം സ്പിന്നറായ നേഗി മികച്ച രീതിയില്‍ റണ്‍സുമെടുക്കും. 23 വയസ്സുള്ള നേഗി സ്ഥിരതയാര്‍ന്ന പ്രകടനമാണ് ആഭ്യന്തര ക്രിക്കറ്റില്‍ കാഴ്ച വയ്ക്കുന്നത്. ഈ മാസം ശ്രീലങ്കയ്ക്ക് എതിരെ നടക്കുന്ന ടി20 പരമ്പരയില്‍ നേഗിയെ ഉള്‍പ്പെടുത്തിയപ്പോള്‍ തന്നെ നേഗി ലോകകപ്പ് ടീമിലുണ്ടാകുമെന്ന് ഉറപ്പായിരുന്നു.

ഓസ്‌ത്രേലിയില്‍ നടന്ന ഏകദിന പരമ്പയില്‍ അവസാന മത്സരത്തില്‍ സെഞ്ച്വറി നേടിയ മനീഷ് പാണ്ഡ്യയെ മറികടന്ന് അജിന്‍ക്യ രഹാനെ ടീമിലിടം കണ്ടു. പരിക്കേറ്റ രഹാനെയ്ക്ക് പകരം ഓസ്‌ത്രേലിയക്ക് എതിരെ കളിക്കാനിറങ്ങിയ മനീഷ് ലഭിച്ച അവസരം മുതലാക്കിയെങ്കിലും അനുഭവ പരിചയമുള്ള രഹാനെയെ ടീമിലേക്ക് തിരികെ കൊണ്ടു വരാന്‍ തീരുമാനിക്കുകയായിരുന്നു.

This post was last modified on December 27, 2016 3:39 pm